തിരുവനന്തപുരം: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധ സൂചകമായി കേരളത്തിലെ ഡോക്‌ടര്‍മാര്‍ നാളെ (ഓഗസ്റ്റ് 16) പണിമുടക്കും. ജൂനിയര്‍ ഡോക്‌ടര്‍മാരും ഹൗസ് സര്‍ജന്മാരും പിജി ഡോക്‌ടര്‍മാരുമാണ് പണിമുടക്കുക. ആശുപത്രിയിലെ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുകയെന്നും ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കുമെന്ന് കെഎംപിജിഎ അറിയിച്ചു.
സെൻട്രൽ പ്രൊട്ടക്ഷൻ ആക്‌ട് നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. കൊലപാതകത്തിൻ്റെ പശ്ചാത്തലത്തില്‍ ഈ മാസം 18 മുതല്‍ 31 വരെ കെജിഎംഒ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും സുരക്ഷ ക്യാമ്പയ്‌ന്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക