പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. രക്ഷിതാക്കൾ പരാതി പറഞ്ഞിട്ടും നടപടിയെടുക്കാത്ത സ്കൂൾ പ്രിൻസിപ്പലും പിടിയിൽ. പൂനെ റൂറലിലെ ദൗണ്ട് തഹസിൽ ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. 42 കാരനായ അധ്യാപകനാണ് തന്‍റെ ക്ലാസിലെ പതിമൂന്ന് വയസുകാരിയായ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചത്.
ഓഗസ്റ്റ് 15നാണ് അധ്യാപകൻ വിദ്യാർത്ഥിനിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അച്ചത്. പെൺകുട്ടിയുടെ പിതാവ് ഫോൺ നോക്കുമ്പോഴാണ് സന്ദേശം കാണുന്നത്. ഇതോടെ പെൺകുട്ടിയുടെ പിതാവ് സ്കൂളിലെത്തി അധ്യാപകനെതിരെ പ്രിൻസിപ്പലിനോട് പരാതി പറഞ്ഞു. എന്നാൽ പ്രിൻസിപ്പൽ തന്‍റെ പരാതി ചെവികൊണ്ടില്ലെന്നും അധ്യാപകനെതിരെ നടപടി എടുത്തില്ലെന്നും കുട്ടിയുടെ പിതാവ് പറയുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക