Saturday 10 August 2024

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാക്കൾ പിടിയിൽ

SHARE


സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാക്കൾ പിടിയിൽ. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അഞ്ചചാവടി കുരുങ്ങണ്ണാന്‍ വീട്ടില്‍ ഇര്‍ഷാദ് (33), പൂങ്ങോട് അത്തിമന്നന്‍ വീട്ടില്‍ ഷെഫീക് (31) എന്നിവരാണ് അറസ്റ്റിലായത്. മേലൂര്‍ കുവ്വക്കാട്ടു സ്വദേശി ജെറിനില്‍ നിന്നും 11.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് യുവാക്കളെ കൊരട്ടി എസ്.എച്ച്.ഒ. അമൃത് രംഗനും സംഘവും അറസ്റ്റ് ചെയ്തത്.
മൊബൈല്‍ ഫോണിലേക്ക് ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കിയുള്ള സന്ദേശം അയച്ചായിരുന്നു തട്ടിപ്പിന്റെ ആരംഭം. ഈ നമ്പറിലേക്ക് തിരിച്ചു മറുപടി ലഭിക്കുന്നതോടെയുള്ള ലിങ്കില്‍ ജോയിന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യം ജെറിന് ഒരു സന്ദേശം ലഭിച്ചു. റിപ്ലേ കൊടുത്തതോടെ ഇയാളെ കുരുക്കാൻ പ്രതികൾ പണി തുടങ്ങി. ഓഫറുകൾ മുന്നോട്ട് വച്ച് ഒരു ലിങ്ക് ജെറിന് അയച്ച് നൽകി. ലിങ്കില്‍ ജോയിന്‍ ചെയ്ത ജെറിന്റെ വിശ്വാസം ആര്‍ജിക്കുവാന്‍ ആദ്യം ചെറിയ ടാസ്‌ക്കുകള്‍ നല്‍കി. ഇത് പൂര്‍ത്തീകരിച്ച മുറയ്ക്ക് ചെറിയ ലാഭത്തോടുകൂടി പണം തിരികെ അക്കൗണ്ടിലേക്ക് നല്‍കി.
അങ്ങനെ ഇരകളുടെ വിശ്വാസം ആർജിച്ചാണ് പ്രതികൾ നിരന്തരമായി ഇരകളെ  കബളിപ്പിച്ചു കൊണ്ടിരുന്നത്.എന്നാൽ പലരും പരാതിപ്പെടാതിരിക്കുന്നതാണ് പ്രതികൾക്ക് ഗുണകരമാവുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user