ആലപ്പുഴ: ഒറ്റയ്‌ക്ക് താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി പീഡനത്തിനരയാക്കിയ ശേഷം കവര്‍ച്ച നടത്തിയ കേസില്‍ പ്രതി പിടിയില്‍. കായംകുളം സ്വദേശിയായ ധനേഷ് (29) ആണ് പിടിയിലായത്. 70കാരിയ്‌ക്ക് നേരെ മുളകുപൊടി എറിഞ്ഞ ശേഷമായിരുന്നു പീഡനം.
ശനിയാഴ്‌ച രാത്രിയിലാണ് കേസിന് ആസ്‌പദമായ സംഭവം. അയല്‍ക്കാരനെന്ന വ്യാജേന വീട്ടിലേക്ക് എത്തിയാണ് ഇയാള്‍ വയോധികയെ വിളിച്ചത്. വയോധിക വാതില്‍ തുറന്നതും അവര്‍ക്ക് നേരെ മുളകുപൊടി വിതറിയ ശേഷം പ്രതി വീടിനുള്ളിലേക്ക് കടന്ന് കൃത്യം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
വയോധികയുടെ വീട്ടില്‍ നിന്നും ഏഴ് പവൻ സ്വര്‍ണവുമായി ഇയാള്‍ വാതില്‍ പുറത്തുനിന്നും പൂട്ടിയാണ് രക്ഷപ്പെട്ടത്. 70കാരിയുടെ മൊബൈല്‍ ഫോണും ഇയാള്‍ കൈക്കലാക്കിയിരുന്നു. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണം വില്‍ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായതെന്നും പൊലീസ് വ്യക്തമാക്കി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക