Monday 30 September 2024

മരുമകനെ ഓടുന്ന ബസിൽ കൊലപ്പെടുത്തി ദമ്പതികൾ .ഭർത്താവ് തന്നെ ഉപദ്രവിക്കുന്നെന്ന് മകൾ...

SHARE

മുംബൈ : മകളെ നിരന്തരമായി ഉപദ്ദവിച്ച മരുമകനെ,
ഓടിക്കൊണ്ടിരുന്ന ബസില്‍ ദമ്പതികള്‍ കൊലപ്പെടുത്തി.
കോലാപൂരിലാണ്‌ സംഭവം. ദമ്പതികളെ പൊലീസ്‌ അറസ്റ്റ്‌
ചെയ്തു. ഭര്‍ത്താവ്‌ ഉപദ്രവിക്കുന്നത്‌ തടഞ്ഞില്ലെങ്കില്‍ ആത്മഹത്യ
ചെയ്യുമെന്ന മകളുടെ മുന്നറിയിപ്പിനു പിന്നാലെയാണ്‌
കൊലപാതകം. സന്ദീപ്‌ ഷിര്‍ഗാവെ (35) ആണ്‌ കൊല്ലപ്പെട്ടത്‌

കോലാപുരിലേക്കുള്ള സ്‌റ്റേറ്റ്‌ ട്രാന്‍സ്പോര്‍ട്ട്‌ ബസിൽ
സന്ദീപിനൊപ്പം ദമ്പതികള്‍ കയറി. പിന്നീട്‌ സന്ദീപ്‌ ഉറങ്ങിയ സമയം
നോക്കി പാന്റിന്റെ നാട ഉപയോഗിച്ച്‌ കഴുത്ത്‌ ഞെരിച്ച്‌
കൊലപ്പെടുത്തുകയായിരുന്നു
ഇവരെ കൂടാതെ രണ്ടുപേര്‍ മാത്രമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌
മൃതദേഹം കോലാപൂര്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ ഉപേക്ഷിച്ച്‌ ഇവര്‍ കടന്നു.
സന്ദീപിനെ കാണാതായതിനെത്തുടര്‍ന്ന്‌ നടത്തിയ
അന്വേഷണത്തിലാണ്‌ മരിച്ചയാളെ തിരിച്ചറിഞ്ഞതും പ്രതികളായ
ഹനുമന്തപ്പ കാളെ, ഭാര്യ ഗയരവ കാളെ എന്നിവരെ അറസ്റ്റ്‌
ചെയ്തതും





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user