Tuesday 3 September 2024

യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത ; ഓണത്തിന് സ്‌പെഷ്യല്‍ ട്രെയിനുകളുമായി റെയിവേ

SHARE


തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കും തിരിച്ചും പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചു.

ട്രെയിനുകളുടെ വിവരങ്ങൾ

മംഗലുരു ജംഗ്ഷന്‍-കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ (നമ്പര്‍ 06047) സെപ്‌റ്റംബര്‍ 9, 16, 23 ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തും. മംഗലുരു ജംഗ്ഷനില്‍ നിന്ന് രാത്രി 11 ന് യാത്ര തിരിച്ച് പിറ്റേ ദിവസം രാവിലെ 10.20ന് കൊല്ലത്തെത്തിച്ചേരും.
കൊല്ലം-മംഗലുരു ജംഗ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ (നമ്പര്‍ 06048) സെപ്റ്റംബര്‍ 3, 10, 17, 24 തീയതികളില്‍ സര്‍വ്വീസ് നടത്തും. കൊല്ലത്തു നിന്ന് വൈകിട്ട് 6.55ന് യാത്ര തിരിച്ച് പിറ്റേ ദിവസം രാവിലെ 7.30ന് മംഗലുരു ജംഗ്ഷനിലെത്തിച്ചേരും. 14 സ്ലീപ്പര്‍ കോച്ചുകള്‍, 3 ജനറല്‍ കോച്ചുകളും 2 ലഗേജ് കം ബ്രേക്ക് വാനുകളും അടങ്ങുന്നതാണ് തീവണ്ടി.
സ്‌റ്റോപ്പുകള്‍:

മംഗലപുരം
കാസര്‍ഗോഡ്
കാഞങ്ങാട്
പയ്യന്നൂര്‍
കണ്ണൂര്‍
തലശേരി
വടകര
കോഴിക്കോട്
തിരൂര്‍
ഷൊര്‍ണൂര്‍
തൃശൂര്‍
ആലുവ
എറണാകുളം ടൗണ്‍
കോട്ടയം, ചങ്ങനാശേരി
തിരുവല്ല
ചെങ്ങന്നൂര്‍
മാവേലിക്കര
കായംകുളം
കൊല്ലം
എറണാകുളം ജംഗ്ഷന്‍-യലഹങ്ക ജംഗ്ഷന്‍ ഗരീബ്രഥ് സൂപ്പര്‍ഫാസ്റ്റ് (നമ്പര്‍ 06101) സെപ്‌റ്റംബര്‍ 4, 6 തീയതികളില്‍ സര്‍വ്വീസ് നടത്തും. ഉച്ചയ്ക്ക് 12.40 ന് എറണാകുളത്തു നിന്നു തിരച്ച് പിറ്റേദിവസം രാത്രി 11 ന് യലഹങ്കയിലെത്തും.
യലഹങ്ക ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ ഗരീബ്രഥ് സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ (നമ്പര്‍ 08102) സെപ്‌റ്റംബർ 5, 7 തീയതികളില്‍ സര്‍വ്വീസ് നടത്തും. പുലര്‍ച്ചെ 5 ന് യലഹങ്ക ജംഗ്ഷനില്‍ നിന്ന് യാത്ര തിരിച്ച് അതേ ദിവസം ഉച്ചയ്ക്ക് 2.20ന് എറണാകുളം ജംഗ്ഷനിലെത്തും.
സ്റ്റോപ്പുകൾ :

എറണാകുളം ജംഗ്ഷന്‍
തൃശൂര്‍
പാലക്കാട്
പോത്തന്നൂര്‍
തിരുപ്പൂര്‍
ഈറോഡ്
സേലം
വൈറ്റ്ഫീല്‍ഡ്
കൃഷ്‌ണരാജപുരം
യെലഹങ്ക.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user