തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്‌ഡഡ് ഹൈസ്‌കൂളുകളില്‍ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് (എസ്‌പിസി) പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നേരത്തെ അപേക്ഷിച്ച സ്‌കൂളുകള്‍ വീണ്ടും അപേക്ഷിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് സെപ്റ്റംബര്‍ 5ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി spcprogramme.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം.
അപേക്ഷയുടെ അസലും അനുബന്ധ രേഖകളും എസ്‌പിസി പദ്ധതിയുടെ ജില്ല ഓഫിസില്‍ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷയുടെ പകര്‍പ്പ് അതത് പൊലീസ് സ്റ്റേഷനിലും നല്‍കണം. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും keralapolice.gov.in/page/notification എന്ന വെബ്സൈറ്റില്‍ ലഭിക്കും.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കുറഞ്ഞത് 500 വിദ്യാര്‍ഥികളും പദ്ധതിയില്‍ പ്രവേശനം നടത്തുന്ന എട്ടാം ക്ലാസില്‍ കുറഞ്ഞത് 100 വിദ്യാര്‍ഥികളും ഉള്ള വിദ്യാലയങ്ങള്‍ക്ക് അപേക്ഷിക്കാം. പരിശീലനത്തിനുള്ള ഗ്രൗണ്ട്, എസ്‌പിസി ഓഫിസ് സജീകരിക്കാനും കേഡറ്റുകള്‍ക്ക് വസ്ത്രം മാറാനുമുള്ള മുറികള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവ നിര്‍ബന്ധമാണ്. ഫോണ്‍: 04712432655.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക