ന്യൂഡല്‍ഹി: ഖത്തര്‍ എയര്‍ലൈന്‍സിന്റെയും ഇസ്രയേൽ വിമാനക്കമ്പനിയായ
എല്‍ അല്ലിന്റെയും (EL AL) ബോയിങ് 777 വിമാനങ്ങൾ അപകടകരമാംവിധം
നേര്‍ക്കുനേര്‍ പറന്നതായി കണ്ടെത്തല്‍. മാർച്ച് 24-ന് അറബിക്കടലിന് മുകളില്‍
35,000 അടി ഉയരത്തിലാണ് സംഭവമുണ്ടയത്. ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ്
ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി) സംഭവത്തെക്കുറിച്ച്
അന്വേഷണം തുടങ്ങി. 9.1 നോട്ടിക്കല്‍ മൈൽ അടുത്തുവരെ വിമാനങ്ങൾ
എത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
വിമാനങ്ങള്‍ക്ക് ഏകദേശം ഒരു മിനിട്ടുകൊണ്ട് പറന്നെത്തുന്ന ഉയരമാണ്
ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഇസ്രയേലിൽനിന്ന് ബാങ്കോക്കിലേക്ക്
പോയ എല്‍ അൽ വിമാനവും ദോഹയിൽമനിന്ന് മാലദ്ദീപിലേക്ക് പറന്ന ഖത്തര്‍
എയര്‍വെയ്സ് വിമാനമാണ് മുഖാമുഖം പറന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഗുരുതര സുരക്ഷാവീഴ്ചയാണ് സംഭവിച്ചതെന്നാണ് പ്രഥാമിക നിഗമനം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക