Saturday 7 September 2024

ഡ്രേപ്പറിനെ വീഴ്ത്തി സിന്നർ, യുഎസ് ഓപ്പണിൽ സിന്നർ – ഫ്രിറ്റ്സ് ഫൈനൽ

SHARE

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസിൽ ഇത്തവണ ഇറ്റലിയുടെ യാനിക് സിന്നറും യുഎസ് താരം ടെയ്‌ലർ ഫ്രിറ്റ്സും ഏറ്റുമുട്ടും. ആവേശകരമായ സെമിപോരാട്ടങ്ങളിൽ ഇറ്റലിയുടെ ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ, 25–ാം സീഡായ ബ്രിട്ടിഷ് താരം ജാക്ക് ഡ്രേപ്പറിനെയും 12–ാം സീഡ് ടെയ്‌ലർ ഫ്രിറ്റ്സ് സ്വന്തം നാട്ടുകാരനായ 20–ാം സീഡായ ഫ്രാൻസസ് ടിഫോയിയെയുമാണ്  തോൽപ്പിച്ചത്. ഇരുവരുടെയും ആദ്യ യുഎസ് ഓപ്പൺ ഫൈനലാണിത്.ഇരുപത്തിരണ്ടുകാരനായ സിന്നർ നേരിട്ടുള്ള സെറ്റുകൾക്കാണ് ബ്രിട്ടിഷ് താരത്തിന്റെ വെല്ലുവിളി അതിജീവിച്ചത്. മത്സരത്തിനിടെ ഛർദ്ദിച്ച് അവശനായ ഡ്രേപ്പറിനെ 7-5 7-6 (7-3) 6-2 എന്ന സ്കോറിനാണ് ഇറ്റാലിയൻ താരം വീഴ്ത്തിയത്. ഇരുവരും ഒപ്പത്തിനൊപ്പം പൊരുതിയ ആദ്യ രണ്ടു സെറ്റുകളിലും ഡ്രേപ്പർ സിന്നറിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. രണ്ടാം സെറ്റ് ആയപ്പോഴേക്കും മൂന്നു തവണ ഛർദ്ദിച്ച ഡ്രേപ്പർ മത്സരം കൈവിടുകയായിരുന്നു.
ഇതിനു മുൻപ് ഏഴു തവണ മുഖാമുഖമെത്തിയപ്പോൾ ആറു തവണയും ജയിച്ചുകയറിയ ഫ്രിറ്റ്സിന് നിർണായക ഘട്ടത്തിൽ കാലിടറുമെന്ന തോന്നിച്ചെങ്കിലും, തിരിച്ചടിച്ച് താരം കളി പിടിച്ചു. ടിഫോയിക്ക് ഇതുവരെ ഫ്രിറ്റ്സിനെതിരെ ജയിക്കാനായത് 2016ൽ ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സിൽ മാത്രമാണ്.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user