Saturday 7 September 2024

ടോയ്‌ലറ്റില്‍ മൊബൈൽ ഫോണും നോക്കി ഇരിക്കല്ലേ,

SHARE


ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സോ, യൂട്യൂബിലെ ഷോര്‍ട്‌സോ, ഫേസ്‌ബുക്കിലെ പോസ്‌റ്റോ.. എന്തു വേണമെങ്കിലും കണ്ടോളൂ, വായിച്ചോളൂ, ആസ്വദിച്ചോളൂ,ഇതെല്ലാം ടോയ്‌ലറ്റിലെ സീറ്റില്‍ കയറിയിരുന്ന്‌ കൊണ്ട്‌ ആവരുതെന്നു ആരോഗ്യ വിദഗ്‌ധര്‍.മൊബൈല്‍ മാത്രമല്ല പുസ്‌തകവും പത്രവും കൊണ്ട്‌ പോകുന്നത്‌ അത്ര നല്ല ശീലമല്ലെന്ന്‌ അവർ പറയുന്നത്.
ഫോണും പത്രവുമൊക്കെ പിടിച്ചു കൊണ്ട്‌ ടോയ്‌ലറ്റില്‍ അര മുക്കാല്‍ മണിക്കൂറും അതിലധികവും ചെലവഴിക്കുന്നവരെ കാത്തിരിക്കുന്നത്‌ പൈൽസ്, ഹെമറോയ്‌ഡ്‌, ഗ്യാസ്‌ട്രോഎന്ററൈറ്റിസ്‌, കോളറ, ടൈഫോയ്‌ഡ്‌, ഹെപറ്റൈറ്റിസ്‌ പോലുള്ള പലവിധ രോഗങ്ങളാണെന്ന്‌ വരുത്തുന്നത് എന്നാണ് ഡോ. മഞ്‌ജുഷ പറയുന്നത്.ഏഴ്‌ മിനിറ്റില്‍ കൂടുതല്‍ ഒരാള്‍ ടോയ്‌ലറ്റില്‍ ചെലവഴിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശിക്കുന്നു. പരമാവധി 10 മിനിറ്റ് അതിലധികം എന്തായാലും പാടില്ലെന്നും ഡോക്ടര്‍ ഓര്‍മിപ്പിക്കുന്നു.അണുക്കള്‍ അധികമുള്ള ടോയ്‌ലറ്റ്‌ പോലുള്ള ഇടങ്ങളിലേക്ക്‌ ഫോണുമായി പോകുന്നത്‌ അണുക്കള്‍ ഫോണിലും പിന്നീട്‌ നമ്മുടെ കൈകളിലും കൈകള്‍ വഴി വയറ്റിനുള്ളിലേക്കും പകരാനും കാരണമാകാം


   



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user