Sunday 8 September 2024

ഹോട്ടലുകളിൽ ഡ്രൈവർമാർക്ക് താമസം സൗകര്യം നിർബന്ധമാക്കി ടൂറിസം വകുപ്പ്‌. ഇല്ലെങ്കിൽ നടപടി

SHARE




 കോഴിക്കോട് : ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിൽ ജലദ സഞ്ചാരികളുമായി വരുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം എന്ന് ടൂറിസം വകുപ്പ്.


 

കോഴിക്കോട്: ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ വിനോദസഞ്ചാരികളുമായി വരുന്ന ഡ്രൈവർമാർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ടൂറിസം വകുപ്പ്. ഹോട്ടലുകളിലും ടൂറിസവുമായി ബന്ധപ്പെട്ട താമസസ്ഥലങ്ങളിലും എത്തുന്ന ഡ്രൈവർമാർക്ക് താമസ, വിശ്രമ, ശൗചാലയസൗകര്യങ്ങൾ ഒരുക്കുന്നത് കർശനമായി പാലിക്കണമെന്ന് വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

നിബന്ധന പാലിക്കുന്ന താമസസ്ഥലങ്ങളെയായിരിക്കും ക്ലാസിഫിക്കേഷനിൽ ഉൾപ്പെടുത്തുക. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയുടെ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങളിൽ ഡ്രൈവർമാർക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്താനുള്ള ചട്ടം ഉൾപ്പെടുത്തിയാണ് ഉത്തരവ്. ഇതു പാലിക്കുന്നുണ്ടോയെന്ന് ടൂറിസം ഡയറക്ടർ പരിശോധിക്കും.

ടൂറിസം മേഖലയിലെ ഡ്രൈവർമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തൊഴിലാളി പ്രതിനിധികളുടെയും ടൂർ ഓപ്പറേറ്റർമാരുടെ അസോസിയേഷനുകളുടെയും യോഗം നേരത്തേ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്നിരുന്നു. തുടർന്ന് ടൂറിസം വ്യവസായ പ്രതിനിധികളുമായും ചർച്ച ചെയ്തു. ഇതിനുശേഷമാണ് ഉത്തരവിറക്കിയത്.

അതിഥികളുമായി വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്ന ഡ്രൈവർമാർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നൽകാനും മേഖല തിരിച്ചുള്ള ബോധവത്കരണ പരിപാടികൾ നടത്താനും ടൂറിസം വകുപ്പ് പദ്ധതിയിടുന്നുണ്ട്. ടൂറിസം മേഖലയുടെ അവിഭാജ്യഘടകമായ ഡ്രൈവർമാർക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കുകയെന്ന ദീർഘകാലാവശ്യമാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.









 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user