KHRA എന്ന സംഘടന തന്റെ മെമ്പർമാർക്ക് കൈതാങ്ങായി തുടങ്ങിയ KHRA സുരക്ഷാ പദ്ധതിയിൽ അംഗമായതിന് ശേഷം മരണമടഞ്ഞ അംഗത്തിന്റെ കുടുംബങ്ങൾക്കായുള്ള സഹായവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 2024 സെപ്റ്റംബർ പത്താം തീയതി ചൊവ്വാഴ്ച എറണാകുളം എംജി റോഡിലുള്ള KHRA ആസ്ഥാനമായ കെഎച്ച്ആർഐ ഭവനിൽ വച്ച് KHRA സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട നിയമ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാൾ, സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, 14 ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ, രാഷ്ട്രീയ പ്രമുഖർ, മരണമടഞ്ഞ അംഗങ്ങളുടെ ബന്ധുക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
KHRA സുരക്ഷ പദ്ധതിയിൽ അംഗമാകുന്ന കെ. എച്ച്. ആർ. എ. അംഗം മരണപെട്ടാൽ കുടുംബത്തിന് 10 ലക്ഷം രൂപ ആശ്വാസധനം നൽകുന്ന പദ്ധതിയാണ് KHRA സുരക്ഷ പദ്ധതി.
പതിറ്റാണ്ടുകൾ ഹോട്ടൽ വ്യാപാരം നടത്തി ഒന്നും സമ്പാദിക്കുവാൻ കഴിയാതെ അംഗം ആകസ്മികമായി മരണപ്പെട്ടാൽ കുടുംബത്തിനുണ്ടാകുന്ന അനിശ്ചിതാവസ്ഥയിൽ ഒരു കൈത്താങ്ങാകുവാനാണ് ഇത്തരമൊരു പദ്ധത്തി കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ആവിഷ്കരിച്ചതെന്ന് പ്രസിഡന്റ് ജി. ജയപാൽ അറിയിച്ചു.
ഈ പദ്ധതിയിൽ KHRA അംഗങ്ങൾക്കും തൊഴിലാളികൾക്കും ചേരുവാൻ സാധിക്കും. കേരളത്തിൽ ആദ്യമായിട്ടാണ് അംഗത്തിനൊപ്പം അദ്ദേഹത്തിന്റെ തൊഴിലാളിക്കും ഈ പരിരക്ഷ ലഭിക്കുന്നത്.
ഈ പദ്ധതിയിൽ ചേരുന്ന ഒരംഗം മരണപെട്ടാൽ മറ്റെല്ലാ അംഗങ്ങളും ചേർന്ന്
ആ അംഗത്തിന്റെ കുടുംബത്തിന് കൈത്താങ്ങാകുന്ന സവിശേഷയമായ സാഹോദര്യമാണ് ഈ പദ്ധതിയിലൂടെ സംഘടന ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക