മൂന്നാര്‍ / മറയൂര്‍ : മൂന്നാറിലും മറയൂരിലുമായി കാട്ടാനയാക്രമണത്തില്‍ 4 പേര്‍ക്കു പരുക്കേറ്റു. മാലിന്യസംസ്കരണ പ്ലാന്റിലെ ശുചീകരണത്തൊഴിലാളികളായ രാജീവ് ഗാന്ധി നഗറില്‍പി.അളകമ്മ (58), ഗുഡാര്‍വിള നെറ്റിക്കുടി സ്വദേശി എസ്.ശേഖര്‍ (40),
പഴയ മൂന്നാര്‍ സ്വദേശി വി.രാമചന്ദ്രന്‍ (58) എന്നിവര്‍ക്കാണു മൂന്നാറില്‍ പരുക്കേറ്റത്. കാലിനു ഗുരുതരമായ പരുക്കേറ്റ
അളകമ്മയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മറ്റു രണ്ടുപേര്‍ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍
ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തില്‍
കര്‍ഷകനു പരുക്കേറ്റ മറയൂരില്‍ ഇന്നലെ വൈകിട്ടും ഒരാൾക്കു
പരുക്കേറ്റു. വൈകിട്ട് 4നു വീട്ടിലേക്കു നടന്നുപോവുകയായിരുന്ന
പെരുമലയില്‍ പള്ളത്ത് സെബാസ്റ്റ്യനെ (55) കാട്ടാന തുമ്പിക്കൈ
കൊണ്ടു തട്ടിവീഴ്ത്തി. സെബാസ്റ്റ്യനെ മറയൂരിലെ സ്വകാര്യ
ആശുപതിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുന്‍പു സെബാസ്റ്റ്യന്റെ
സ്‌കൂട്ടര്‍ കാട്ടാന തകര്‍ത്തിരുന്നു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക