Thursday 26 September 2024

കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ഏറ്റുമാനൂർ യൂണിറ്റ് ഓണാഘോഷ പരിപാടി നടത്തി

SHARE

കേരള ഹോട്ടൽ & റസ്റ്റോറന്റ്  അസോസിയേഷൻ ഏറ്റുമാനൂർ യൂണിറ്റ്  ഓണാഘോഷ പരിപാടികൾ നടന്നു. ഓണപ്പൂക്കളം ഒരുക്കിയും, മാവേലിമന്നനെ വരവേറ്റും അസോസിയേഷൻ പ്രവർത്തകർ  ഓണാഘോഷ പരിപാടികൾ കളറാക്കി.

രാവിലെ അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ ഓണപ്പൂക്കളം ഒരുക്കി. തുടർന്ന്  ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സമ്മേളനം അസോസിയേഷൻ ജില്ല പ്രസിഡന്റ്  എൻ പ്രദീഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്  ജേക്കബ് ജോൺ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി  ഫിലിപ്പ്കുട്ടി,സംസ്ഥാന ട്രഷറർ  മുഹമ്മദ് ഷെരീഫ്,  യൂണിറ്റ് സെക്രട്ടറി ബോബി തോമസ്, വൈസ് പ്രസിഡണ്ട് സുകുമാരൻ നായർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ്  വേണുഗോപാലൻ നായർ,ട്രഷറർ അബ്ബാ മൃദുൽ, ഭാരവാഹികളായ അൻസാരി, ആർ സി നായർ, ഷാഹുൽ ഹമീദ്, മനോജ് കുമാർ, ഫെലിക്സ്, രാംകുമാർ എന്നിവർ സംസാരിച്ചു. 



സമ്മേളനത്തിനുശേഷം വിഭവസമൃദ്ധമായ  ഓണസദ്യയും ഉണ്ടായിരുന്നു. ഓണാഘോഷത്തിന് മാറ്റുകൂട്ടി മാവേലി വേഷമണിഞ്ഞ്  ജഗദീഷ് സ്വാമിയാശാൻ  എത്തിയതും  ഓണാഘോഷങ്ങൾക്ക് കൊഴുപ്പേകി. അസോസിയേഷൻ അംഗങ്ങളുടെ ഗാന സന്ധ്യയും  പരിപാടിയുടെ ഭാഗമായി നടന്നു.






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user