Monday 30 September 2024

മാസങ്ങളുടെ പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം തൃശ്ശൂരിൽ പാടത്ത് നിന്നും കണ്ടെടുത്തു..പാടം വൃത്തിയാക്കാനെത്തിയവരാണ് കണ്ടെത്തിയത്

SHARE


തൃശൂര്‍ : ചേര്‍പ്പ്‌ എട്ടുമന പാടത്ത്‌ മനുഷ്യന്റെ അസ്ഥികൂടം
കണ്ടെത്തി. തരിശു കിടന്ന പാടം കൃഷിക്കു മുന്നോടിയായി ഇന്നു
രാവിലെ ടാക്ടര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കാനെത്തിയവരാണ്‌ പല
ഭാഗത്തായി ചിതറിക്കിടക്കുന്ന അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തിയത്

വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ പൊലീസ്‌ എത്തി പരിശോധന
ആരംഭിച്ചു. വെള്ളം കയറിക്കിടന്നിരുന്ന പാടം ഏതാനും ആഴ്ച
മുന്‍പാണ്‌ കൃഷിക്കായി വറ്റിച്ചത്‌. അസ്ഥികുടത്തിന്‌ മാസങ്ങളുടെ
പഴക്കമുണ്ടെന്ന്‌ സംശയിക്കുന്നു.

സമീപ പൊലീസ്‌ സ്റ്റേഷനുകളുടെ പരിധിയില്‍നിന്നു
കാണാതായവരെ കേന്ദ്രീകരിച്ചാണ്‌ പൊലിസിന്റെ അന്വേഷണം
പുരോഗമിക്കുന്നത്‌. ഒന്നരമാസം മുന്‍പ്‌ ചേര്‍പ്പ്‌ പണ്ടാരച്ചിറ
സ്വദേശിയായ 50ക്കാരനെ കാണാതായതായി പരാതി ഉണ്ടായിരുന്നു
ഇതും അന്വേഷിക്കുന്നുണ്ട്‌.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user