Saturday 7 September 2024

പ്രായം കേവലം ഒരു നമ്പര്‍ മാത്രമാണെന്ന് തെളിയിച്ച മമ്മൂട്ടി

SHARE

                ഇന്ന് അദ്ദേഹത്തിന്റെ 73 -മത്തെ പിറന്നാളാണ്.ആരാണ് മമ്മൂട്ടി? എന്താണ് മമ്മൂട്ടി? എന്നൊന്നും അറിയാത്തവരായ ഒരു മലയാളി പോലുമുണ്ടാവില്ല .മമ്മൂട്ടി പറഞ്ഞ വാചകത്തില്‍ അദ്ദേഹത്തെ സംബന്ധിച്ച എല്ലാമുണ്ട്,ഞാനൊരു  ആഗ്രഹ നടനാണ്. സിനിമയില്‍ അഭിനയിക്കണമെന്ന തീവ്രമായ ആഗ്രഹം ഒന്നുകൊണ്ട് മാത്രം നടനായി മാറിയ ഒരാള്‍’’.

അദ്ദേഹം മറ്റാര്‍ക്കും സ്പര്‍ശിക്കാനാവാത്ത വിധം തന്റേതുമായ ഒരു സിംഹാസനം പണിതിട്ട് അതില്‍ ഉപവിഷ്ഠനായ മഹാനടന്‍ തന്നെയാണ്. 420 സിനിമകളില്‍ അഭിനയിച്ച മമ്മൂട്ടിക്ക് ഒരിക്കലും 720 സിനിമകളിലുടെ പ്രേംനസീര്‍ സൃഷ്ടിച്ച റിക്കാര്‍ഡ്  മറികടക്കാനായെന്ന് വരില്ല. എന്നാല്‍ നസീറിനെ പോലൊരാള്‍ക്ക് സങ്കല്‍പ്പിക്കാനാവാത്ത വിധം അഭിനയകലയുടെ അവസാന വാക്കുകളിലൊന്നായി മമ്മൂട്ടി വളര്‍ന്നു. എണ്ണപ്പെരുക്കത്തില്‍ മുന്നില്‍ നില്‍ക്കുന്ന നസീര്‍ അദ്ദേഹം ജീവിച്ചിരുന്ന കാലത്തും അഭിനയത്തില്‍ സത്യന് പിന്നിലായിരുന്നു. അഭിനയ ചക്രവര്‍ത്തി എന്ന് അറിയപ്പെട്ട സത്യന്റെ സിംഹാസനത്തിന് ഉടമയെന്നും ചിലര്‍ മമ്മൂട്ടിലെ വിശേഷിപ്പിക്കുകയുണ്ടായി. ഇത്തരം ആലങ്കാരികതകള്‍ക്കപ്പുറമാണ് മമ്മൂട്ടി.




മനസിലും ശരീരത്തിലും ചിന്തകളിലും യുവത്വം സൂക്ഷിക്കുന്ന മമ്മൂട്ടി തന്നെയാണ് ഇന്നും മലയാള സിനിമയിലെ യൂത്ത് ഐക്കണ്‍.
അവസരങ്ങള്‍ക്കായി പരസ്യം നല്‍കി പ്രതീക്ഷയോടെ കാത്തിരുന്ന ആ പുതുമുഖ നടന്റെ അതേ മനസാണ് അരനൂറ്റാണ്ടിനിപ്പുറവും മമ്മൂട്ടിക്ക്. ആരും പ്രതീക്ഷിക്കാത്ത കഥാപാത്രങ്ങളിലുടെ വന്ന് മലയാളികളെ ഞെട്ടിക്കാന്‍.ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ മമ്മൂട്ടിക്ക് കഴിയട്ടെയെന്ന് ഈ ജന്മദിനത്തില്‍ നമുക്ക് ആശംസിക്കാം.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user