Saturday 7 September 2024

'ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ്' ചിത്രം ക്രൈം ത്രില്ലർ?

SHARE

'ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.ഗൗതം വാസുദേവിന്റെ ചിത്രം ക്രൈം ത്രില്ലർ?


നിഗൂഢതകൾ നിറഞ്ഞ ഒരു ക്രൈം ത്രില്ലർ ചിത്രമായിരിക്കും 'ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ്' എന്നതിന്റെ സൂചനയാണ് പോസ്റ്റർ നൽകുന്നത്. ബാത്ത്‌റോബും ഹവായ് ചപ്പലും അണിഞ്ഞ് കൈയിൽ ഒരു പഴ്‌സുമായി നടന്നുപോകുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. പിന്നിലായി ഒരു ക്യാരംബോ‌ർഡിൽ കുറച്ച് സ്ത്രീകളുടെയും ഒരു പുരുഷന്റെയും ഫോട്ടോകളും ചെറിയ കുറിപ്പുകളും പതിപ്പിച്ചിരിക്കുന്നത് കാണാം. നിലത്ത് ഒരു ലേഡീസ് ബാഗും സമീപത്തായി ഒരു പൂച്ചയുമുണ്ട്
.ഒട്ടനവധി തമിഴ് ഹിറ്റുകൾ സമ്മാനിച്ച ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമയാണിത്. ഡോക്‌ടർ സൂരജ് രാജൻ, ഡോക്‌ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. വിനീത്, ഗോകുൽ സുരേഷ്, ലെന,സിദ്ദീഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സിനിമയുടെ ചിത്രീകരണം ഉടൻ പൂർത്തിയാകുമെന്നാണ് വിവരം.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user