Monday 16 September 2024

ആലപ്പുഴ – കൊച്ചി ജലപാതയിൽ പരീക്ഷണ ഓട്ടം

SHARE

ദേശീയപാതയിലെ യാത്രാത്തിരക്ക് കുറയ്ക്കുന്നതിനായി കൊച്ചി-ആലപ്പുഴ ജലപാതയിൽ പരീക്ഷണ ഓട്ടം നടത്തി ജല​ഗതാ​ഗത വകുപ്പ്. അരുക്കുറ്റിയിൽ നിന്നും എറണാകുളത്തേക്ക് ജല​ഗതാ​ഗത വകുപ്പ് ബോട്ട് സർവീസ് തുടങ്ങുന്നതിന്റെ ഭാ​ഗമായാണ് രണ്ട് സഥലത്തേക്കും പരീക്ഷണ ഓട്ടം നടത്തിയത്.പരീക്ഷണ ഓട്ടത്തിൽ ഒന്ന് വിജയവും മറ്റൊന്ന് പരാജയവും ആയിരുന്നു. അരൂക്കുറ്റിയിൽ നിന്നും തേവര ഫെറിയിലേക്കു നടത്തിയ പരിശീലന ഓട്ടം വിജയകരമായി പൂർത്തീകരിച്ചു. അരൂക്കുറ്റിയിൽ നിന്നും പനങ്ങാട് ഫെറിയിലേക്കുള്ള പരിശീലന ഓട്ടം പരാജയവും ആയിരുന്നു. ബോട്ടിന് പനങ്ങാട് ജെട്ടിയിൽ അടുക്കാൻ കഴിഞ്ഞില്ല. ജെട്ടിയുടെ ആഴക്കുറവാണ് പ്രശ്നത്തിന് കാരണം
തടസം സൃഷ്ടിച്ച ഭാ​ഗത്തെ എക്കൽ മണ്ണ് നീക്കം ചെയ്ത്, മണ്ണ് മാറ്റി ബോട്ട് ചാൽ ശരിയാക്കിയാൽ മാത്രമേ സർവീസ് നടത്താൻ സാധിക്കൂ.ഇതിനുവേണ്ടി ഇറി​ഗേഷൻ‌ വകുപ്പിനെയും സമീപിക്കേണ്ടതാണ്. അരുകുറ്റി ഫെറിയിൽ യാതൊരുവിധ തടസവും ഇല്ലായിരുന്നു. ബോട്ട് അടുപ്പിക്കുന്നതിനായുള്ള ഊന്ന് കുറ്റികൾ സജ്ജീകരിച്ചാൽ മതിയാകും. രണ്ടു സാധ്യതയും പ്രയോജനപ്പെടുത്താനാണ് അധികൃതർ ശ്രമിക്കുന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user