Tuesday 15 October 2024

പാലാ ജൂബിലിക്ക് ഇരട്ടി മധുരം.ജൂബിലി ഡിസമ്പർ 7-നും 8-നും....

SHARE



പാലാ : പാലായുടെ 'ദേശീയോത്സവമായ' ഈ വര്‍ഷത്തെ പാലാ ജൂബിലി തിരുന്നാള്‍ ആഘോഷങ്ങ  ഡിസംബര്‍ 8 നു പകരം 7 നു ശനിയാഴ്ച നടത്താൻ തീരുമാനം. ചരിത്രത്തിൽ ആദ്യമായാണ്‌ പാലാ ജൂബിലി തിരുന്നാളിന്റെ ആഘോഷങ്ങള്‍ എട്ടാം തീയതിക്ക്‌ പകരം ഏഴാം തീയതി നടത്തപ്പെടുന്നത്‌.

എട്ടാം തിയതി ഞായറാഴ്ച ആയതിനാല്‍ ഞായറാഴ്ച ആചരണങ്ങളെയും സണ്ടേ സ്കൂൾ
ക്ലാസുകളെയും ബാധിക്കാത്ത വിധം തിരുന്നാള്‍ ആഘോഷങ്ങള്‍ നടത്താൻ തിരുന്നാൾ കമ്മിറ്റിയും രൂപതാ നേതൃത്ത്വവും തീരുമാനിക്കുകയായിരുന്നു.

സാംസ്കാരിക ഘോഷയാത്രയും, ബൈബിൾ ടാബ്ലോയും, ടൂവീലര്‍ ഫാന്‍സി ഡ്രസ്സും ഉൾപ്പെടെ എല്ലാവര്‍ഷവും ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പരിപാടികള്‍ ഇത്തവണ ഏഴാം തീയതിയാണ്‌ നടത്തപ്പെടുന്നത്‌.

ആഘോഷങ്ങള്‍ ശനിയാഴ്ച

പ്രധാന തിരുനാള്‍ ദിവസമായ ഡിസംബര്‍ 8 ഞായറാഴ്ച ആയതിനാൽ ഞായറാഴ്ച ആചരണത്തിന്‌ തടസ്സമില്ലാത്ത രീതിയിൽ പതിവിൽ നിന്ന്‌ വൃത്യസ്തമായി ഇത്തവണ ഡിസംബര്‍ 7 ശനിയാഴ്ചയാണ്‌ ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്‌ എന്ന വ്യത്യാസം മാത്രമാണ്‌ ഉള്ളത്‌. ഡിസംബര്‍ 7
ശനിയാഴ്ച രാവിലെ മരിയൻ റാലിയും ഉച്ചതിരിഞ്ഞ്‌ രണ്ടര മണിക്ക്‌ പതിവുള്ള മറ്റ്‌ കലാസാംസ്കാരിക ആഘോഷ പരിപാടികളും ആരംഭിക്കുമെന്നാണ്‌ തീരുമാനം.






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user