Tuesday, 26 November 2024

ആശുപത്രി ക്യാന്റീനില്‍ നിന്ന് നിന്ന് വാങ്ങിയ ആഹാരപ്പൊതിക്ക് ഉള്ളില്‍ അട്ടയുണ്ടായിരുന്നെന്ന് പരാതി.

SHARE

തി
രുവനന്തപുരം: പാങ്ങപ്പാറ മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് സെന്ററിലെ രോഗി വാങ്ങിയ ഭക്ഷണ പൊതിയിലാണ് അട്ട ഉണ്ടായിരുന്നത്. ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. ക്യാൻ്റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും പരാതിയുണ്ട്. കാവടിക്കോണം സ്വദേശി ധനുഷിനാണ് ദുരനുഭവം ഉണ്ടായത്. കാലിലേറ്റ മുറിവ് പഴുത്തതിനെ തുടർന്ന് ആശുപത്രിയില്‍ കിടത്തിച്ചികിത്സയ്ക്ക് വിധേയനായ രോഗിയാണ് ഇദ്ദേഹം. കൂട്ടിരിപ്പുകാരിയായ ഭാര്യയാണ് രാവിലെ കാൻ്റീനില്‍ നിന്ന് ഭക്ഷണം പൊതിഞ്ഞുവാങ്ങിയത്. പിന്നീട് ധനുഷിൻ്റെ അടുത്തെത്തി കഴിക്കാനായി പൊതി തുറന്നപ്പോഴാണ് രണ്ട് കഷണം പുട്ടിൻ്റെയും നടുവില്‍ പയറിന് മുകളില്‍ അട്ടയെ കണ്ടത്. ഉടൻ ഡ്യൂട്ടി നേഴ്‌സിനെ വിവരം അറിയിച്ചു. പിന്നീട് ഭക്ഷണം കാൻ്റീനില്‍ തന്നെ മടക്കി നല്‍കി. സംഭവത്തില്‍ ധനുഷിൻ്റെ പരാതിയില്‍ ആശുപത്രി അന്വേഷണം മൊഴിയെടുക്കാൻ വിളിപ്പിക്കുമെന്ന് തന്നോട് കാൻ്റീൻ മാനേജർ പറഞ്ഞതായി ധനുഷ് പറഞ്ഞു.





ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user