Saturday, 11 January 2025

ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

SHARE



 എറണാകുളം :  സാങ്കേതിക ജോലികൾ കാരണം തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഉണ്ടാകുമെന്നു റെയിൽവേ അറിയിച്ചു. എറണാകുളം ജംക്‌ഷൻ– ഷൊർണൂർ സ്പെഷൽ സർവീസ് (06018) 18, 25 ദിവസങ്ങളിൽ പൂർണമായി റദ്ദാക്കി.  19നു റദ്ദാക്കിയവ: ഷൊർണൂർ– എറണാകുളം ജംക്‌ഷൻ സ്പെഷൽ സർവീസ് (06017), ഗുരുവായൂർ– എറണാകുളം ജംക്‌ഷൻ പാസഞ്ചർ (06439), കോട്ടയം– എറണാകുളം ജംക്‌ഷൻ പാസഞ്ചർ (06434). 18, 25 ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയത്: ചെന്നൈ എഗ്‌മൂർ– ഗുരുവായൂർ എക്സ്പ്രസ് (16127) ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കും. ചാലക്കുടിക്കും ഗുരുവായൂരിനും ഇടയിൽ സർവീസില്ല. ഇതേ ദിവസങ്ങളിലെ ചെന്നൈ സെൻട്രൽ– ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22639) പാലക്കാട് വരെയാകും സർവീസ്. തിരുവനന്തപുരം സെൻട്രൽ– ഗുരുവായൂർ എക്സ്പ്രസ് (16342) എറണാകുളം ജംക്‌ഷൻ വരെയാകും സ‍ർവീസ്. കാരയ്ക്കൽ– എറണാകുളം ജംക്‌ഷൻ എക്സ്പ്രസ് (16187) പാലക്കാട്ട് സർവീസ് അവസാനിപ്പിക്കും. മധുര– ഗുരുവായൂർ എക്സ്പ്രസ് (16327) ആലുവ വരെയാകും സർവീസ്.

19, 26 ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയത്: ആലപ്പുഴ –ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22640) വൈകിട്ട് 7.50നു പാലക്കാട്ടു നിന്നാകും സർവീസ് തുടങ്ങുക. എറണാകുളം– കണ്ണൂർ എക്സ്പ്രസ് (16305) തൃശൂരിൽ നിന്നു രാവിലെ 7.16നു സർവീസ് തുടങ്ങും. എറണാകുളത്തിനും തൃശൂരിനും ഇടയിൽ രണ്ടു ദിവസവും സർവീസില്ല. ഗുരുവായൂർ– തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16341) എറണാകുളം ജംക്‌ഷനിൽ നിന്നു രാവിലെ 5.20നാകും പുറപ്പെടുക. എറണാകുളം ജംക്‌ഷൻ– കാരയ്ക്കൽ എക്സ്പ്രസ് (16188) പാലക്കാട്ടു നിന്നു പുലർച്ചെ 1.40നാകും സർവീസ് തുടങ്ങുക.  

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user