പത്തനാപുരം: യുവതിയെ നടുറോഡിൽ വെച്ച് ഉപദ്രവിച്ചതിനു ശേഷം ഒളിവിൽ പോയ പ്രതിയെ പത്തനാപുരം പോലിസ് പിടികൂടി. പത്തനാപുരം തൊണ്ടിയാമൺ പടിഞ്ഞാറ്റിൻകര വീട്ടിൽ സജീവി (വെട്ടിൽ സജീവ്-41) നെയാണ് പത്തനാപുരം പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റേറ്റ് ഫാമിംഗ് കോർപറേഷന്റെ റബർ എസ്റ്റേറ്റിന് സമീപത്തുവെച്ച് ഇയാൾ യുവതിയെ ഉപദ്രവിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് തോട്ടം തൊഴിലാളികളും മറ്റും ഓടിക്കൂടിയപ്പോഴേക്കും ഇയാൾ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം പ്രതി ഒളിച്ചു താമസിച്ചു വരികയായിരുന്നു. പത്തനാപുരം ഇൻസ്പെക്ടർ ബിജു, എസ്ഐ ശരലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക