കാട്ടാക്കട: വിളപ്പിൽശാലയിൽ വീട് കുത്തിതുറന്ന് മോഷണം നടത്തിയതായി പരാതി. കുണ്ടാമൂഴി ആനന്തഭവനിൽ രാജേന്ദ്രൻനായരുടെ വീട്ടിലായിരുന്നു മോഷണം നടന്നതായി വീട്ടുടമ പോലീസിൽ പരാതി നൽകിയത്. വീട്ടിൽ നിന്നും നാലുപവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ഉടമ പറയുന്നു. രാജേന്ദ്രൻ ഭാര്യയുമായി ഇക്കഴിഞ്ഞ 23ന് ചെന്നൈയിലെ മകളുടെ വീട്ടിൽ പോയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം റബർ വെട്ടാൻ എത്തിയ ആളാണ് വീട്ടിലെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് ബന്ധുക്കളെ വിവരം അറിയിച്ചത്. വീട്ടുകാരെത്തി നടത്തിയ അന്വേഷണത്തിലാണ് സ്വർണം നഷ്ടപ്പെട്ട വിവരം മനസിലാക്കിയത്. പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിരളടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി അന്വേഷണം നടത്തി. പരിശോധനയിൽ ഒരു വിരളടയാളം ലഭിച്ചതായി പോലീസ് പറഞ്ഞു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക