പെരുമ്പാവൂർ : പൂട്ടിയിട്ടിരുന്ന ഗോഡൗണിൽനിന്ന് ലഹരിവസ്തുക്കൾ പിടികൂടി. പെരുമ്പാവൂരിൽ സൗത്ത് വല്ലത്ത് ട്രാവൻകൂർ റയോൺസിന് സമീപത്തെ ഗോഡൗണിൽ ആണ് സംഭവം. 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങളാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. ഗോഡൗണിന് അകത്ത് മറ്റൊരു ചെറിയ മുറിക്കുള്ളിൽ ചാക്കുകെട്ടുകളിൽ അടുക്കി സൂക്ഷിച്ച നിലയിലായിരുന്നു ലഹരി ഉത്പന്നങ്ങൾ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള താണ് ഗോഡൗൺ. നിലവിൽ പെരുമ്പാവൂർ സ്വദേശിയായ സുബൈറാണ് നടത്തിപ്പുകാരൻ.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക