ലഖ്‌നൗ: അര്‍ധരാത്രി പെൺസുഹൃത്തിനെ കാണാനെത്തിയ 18-കാരനെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു. ഔരയ്യ ജില്ലയിലെ അജിത്മാലിൽ നിന്നുള്ള ലവ്കുശ് പാൽ (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ലവ്കുശിന്റെ കാമുകിയുടെ പിതാവ് അനിൽകുമാർ യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപതകത്തിന് ഉപയോഗിച്ച തോക്കും പോലീസ് പിടിച്ചെടുത്തു. ഉത്തര്‍പ്രദേശിലെ ഇട്ടാവ ജില്ലയിലെ ഖേദഹേലു ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ പോലീസ് പറയുന്നത് ഇങ്ങനെ, ലവ്കുശിന്റെ സഹോദരിയെ വിവാഹം ചെയ്ത് നൽകിയിരിക്കുന്നത് ഖേദഹേലു ഗ്രാമത്തിലാണ്. ഇവരുടെ ഒപ്പമാണ് ലവ്കുശ് പാൽ താമസിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനിടെ അനിൽകുമാർ യാദവിന്റെ മകൾ രാഖിയുമായി ലവ്കുശ് പ്രണയത്തിലായി. തിങ്കളാഴ്ച രാത്രി രാഖിയെ കാണാനായി യുവാവ് അനിൽകുമാറിന്റെ വീട്ടിൽ എത്തി. തുടർന്ന് രണ്ടാം നിലയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ അനികുമാർ യുവാവിനെ കാണുകയും വെടിവയ്ക്കുകയുമായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അതേസമയം, രാത്രി വെടിയൊച്ച കേട്ട് ഓടിയെത്തിയ അയൽവാസികൾ കണ്ടത് രക്തത്തിൽ കുളിച്ച് നിലത്ത് കിടക്കുന്ന യുവാവിനെയാണ്. അനിലിന്റെ മകൾ രാഖിയുടെ വസ്ത്രങ്ങളിലും രക്തം പുരണ്ടിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക