കൊച്ചി വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘം പിടിയിൽ. വൈറ്റില ആർട്ടിക് ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിൽ 11 യുവതികളും ഇടനിലക്കാരനും പിടിയിലായി. ലഹരി പരിശോധനയ്ക്കിടെയാണ് സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന അനാശ്യാസ്യ സംഘമാണ് പിടിയിലായത്.
വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫും മരട് പൊലീസും ഹോട്ടലിൽ പരിശോധനയ്ക്കെത്തിയത്. എന്നാൽ ലഹരി കണ്ടെത്തിയില്ല. പകരം വലയിലായത് വൻ പെൺവാണിഭ സംഘമായിരുന്നു. ഹോട്ടലിന്റെ മൂന്നാം നിലയിലെ മൂന്ന് മുറികൾ വാടകയ്ക്കെടുത്ത് മഞ്ചേരി സ്വദേശി നൗഷാദ് എന്നയാളാണ് സ്പാ നടത്തിയത്. ഇയാളുടെ ഇടനിലക്കാരനായി പ്രവർത്തിച്ച കൊച്ചി സ്വദേശി ജോസ് പരിശോധന സമയത്ത് ഹോട്ടലിലുണ്ടായിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക