Thursday, 8 May 2025

വെളുത്ത പുക ഉയർന്നു: പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തു

SHARE



 
വത്തിക്കാൻ സിറ്റി. കത്തോലിക്ക സഭയ്ക്ക് പുതിയ ഇടയൻ, 

ആഗോള കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തു. പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലെവ് നടക്കുന്ന സിസ്സ്റ്റീൻ ചാപ്പലിന്റെ  ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്. കർദിനാൾ മാരിൽ ആരാണ് പാപ്പയായി തെരഞ്ഞെടുത്തതെന്ന് വിവരം പുറത്തുവിട്ടിട്ടില്ല.


 സെൻ പീറ്റേഴ്സ് ചതുരത്തിൽ  45000ത്തിലധികം പേരാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തു എന്ന വാർത്ത കേൾക്കാനായി ഇന്നലെ തടിച്ചു കൂടിയത്. ആദ്യഫലം പ്രാദേശിക സമയം രാവിലെ 10 30 നും, രണ്ടാമത്തെ 12ന് ശേഷവും മൂന്നാമത്തേത് വൈകിട്ട് 5 30നും നാലാമത്തെത് രാത്രി ഏഴും വ്യക്തമാക്കുമെന്നാണ് കരുതുന്നതെന്ന് വത്തിക്കാൻ വക്താവ് ഇന്നലെ പറഞ്ഞിരുന്നത്.
 വോട്ടവകാശം ഉള്ള 133 കർദിനാൾ മാരും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് ഒരാൾക്ക് 89 വോട്ട് വേണ്ടിവരും. വോട്ടവകാശം ഉള്ളവരും ഇല്ലാത്തവരും ആയ കർദിനാൾമാർ ഇന്നലെ രാവിലെ ഇന്ത്യൻ സമയം പത്തിന് സെൻ പീറ്റേഴ്സ് ബസിലിക്കയിൽ ബലിയർപ്പിച്ചു. കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ജിയോ വാനി ബറ്റിസ്റ്റാറേ ആയിരുന്നു മുഖ്യകാർമികൻ.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user