സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ 3 ദിവസമായി നിർത്തിയിട്ടിരിക്കുന്ന ബ്രിട്ടിഷ് നാവികസേനയുടെ എഫ് 35 ബി ലോകത്തിലെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായ യുദ്ധവിമാനങ്ങളിലൊന്ന്. യുഎസ് പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ നിർമിച്ച വിമാനത്തിന്റെ പരിഷ്കരിച്ച പതിപ്പായ എഫ് 35 ഐ അദീർ യുദ്ധവിമാനമാണു നിലവിൽ ഇറാനെതിരായ ഇസ്രയേൽ വ്യോമാക്രമണത്തിന്റെ മുൻനിരയിലുള്ളത്. എഫ് 35ലേക്ക് ഇസ്രയേൽ സാങ്കേതികവിദ്യ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച പതിപ്പാണിത്. ഹീബ്രുവിൽ അദീർ എന്നാൽ കരുത്തൻ എന്നർഥം. ഇസ്രയേലിനും ബ്രിട്ടിഷ് നാവികസേനയ്ക്കും പുറമേ ബ്രിട്ടിഷ് റോയൽ എയർഫോഴ്സ്, യുഎസ് മറീൻ കോർ എന്നിവയും നിലവിൽ എഫ് 35 ഉപയോഗിക്കുന്നുണ്ട്. എഫ് 35 വിമാനങ്ങൾ ഇന്ത്യയ്ക്കു വിൽക്കാനുള്ള സന്നദ്ധത ഈ വർഷമാദ്യം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക