Thursday, 19 June 2025

ഹിസ്ബുള്ള കമാൻഡറെ ഇസ്രയേൽ കൊലപ്പെടുത്തി; റിപ്പോർട്ട്..

SHARE


ഹിസ്ബുള്ള കമാന്‍ഡറെ ഇസ്രയേല്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഹിസ്ബുള്ളയുടെ ലിറ്റാനി മേഖലയിലെ പീരങ്കി കമാന്‍ഡര്‍ യാസ്സിന്‍ അബ്ദെല്‍ മൊനെയ്ം എസ്സെഡിനാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേലിന്റെ സൈനിക വക്താവ് അവിചായച് അഡാറീയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

എസ്സെഡിന്‍ ഇസ്രയേലിന് നേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഹിസ്ബുള്ളയുടെ പീരങ്കി സേനയെ പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും അഡാറീ ആരോപിക്കുന്നു. എന്നാല്‍ കമാൻഡറെ കൊലപ്പെടുത്തിയെന്ന ഇസ്രയേലിൻ്റെ അവകാശവാദത്തിൽ ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user