ബെംഗളൂരു: ബെംഗളൂരുവിലെ വൻചിട്ടി തട്ടിപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. ജൂലൈ 3-ന് ബെംഗളുരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും ടോമിയും ഷൈനിയും ചേർന്ന് 100 കോടി തട്ടിപ്പ് നടത്തിയെന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇവർ ജൂലൈ 3 ന് തന്നെ രാജ്യം വിട്ടതായി പൊലീസ് വ്യക്തമാക്കുന്നു.
ജൂലൈ 3-ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്കും അവിടെ നിന്ന് കെനിയയിലേക്കുമാണ് പോയിരിക്കുന്നത്. മുംബൈ-നെയ്‍റോബി ഫ്ലൈറ്റിനാണ് ഇവർ രക്ഷപ്പെട്ടതെന്നും പൊലീസ് വിശദമാക്കി. ഇതുവരെ 408 പരാതികളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചിരിക്കുന്നത്. പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്നും കേസ് സിബിസിഐ ക്ക് നാളെ കൈമാറുമെന്നും പൊലീസ് അറിയിച്ചു.
ജൂലൈ 5-നാണ് തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യത്തെ പരാതി രാമമൂർത്തി നഗർ പൊലീസിൽ റജിസ്റ്റർ ചെയ്തത്. ഓരോ ദിവസവും പരാതികൾ വരുന്നെന്ന് പൊലീസ് പറയുന്നു. ഇതുവരെ 400-ഓളം പരാതികൾ കിട്ടി. ഓരോ ദിവസവും തട്ടിപ്പിന്‍റെ വ്യാപ്തി കൂടുന്നു. കൃത്യം എത്ര തുകയുടെ തട്ടിപ്പെന്ന് ഇപ്പോൾ പറയാനാകില്ല. നൂറ് കോടി രൂപയല്ല, അതിലുമധികം കോടികൾ ഇവർ വെട്ടിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക