ആല്ലപ്പുഴ/ പെരുമ്പാവൂർ: ആലപ്പുഴയിലെ കാര്‍ത്തികപ്പള്ളി സ്കൂളിന്റെ മേൽക്കൂരയും പെരുമ്പാവൂരിൽ സ്കൂളിന്റെ മതിലും തകർന്നു വീണു. ഇന്നലെ രാവിലെയായിരുന്നു രണ്ട് സ്കൂളിലും അപകടം സംഭവിച്ചത്. എന്നാൽ, അവധി ആയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.
പെരുമ്പാവൂരിൽ ഒക്കൽ ഗവ.എൽ പി സ്കൂളിന്റെ പുറകിലുള്ള കനാൽ ബണ്ട് റോഡിലേക്കാണ് മതിൽ തകർന്നു വീണത്. ശക്തമായ മഴയെ തുടർന്നാണ് മതിൽ തകർന്നു വീണത്. ഈ സ്കൂളിലേക്കും തൊട്ടടുത്തുള്ള ഹയർസെക്കൻഡറി സ്കൂളിലേക്കും കുട്ടികൾ പോകുന്ന പ്രധാന റോഡാണിത്.
ചെങ്കൽ ഉപയോഗിച്ച് നിർമ്മിച്ച മതിൽ മഴയിൽ കുതിർന്ന് തകർന്നു വീഴുകയായിരുന്നു. നാട്ടുകാർ മതിൽ പുതിക്കി പണിയണെമന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും വർഷങ്ങൾ പഴക്കമുള്ള മതിൽ പുനർനിർമ്മിക്കാൻ അധികൃതരോ പഞ്ചായത്തോ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.