ഇരിങ്ങാലക്കുട: കാലവർഷം കനത്തതോടെ മാലിന്യം പലയിടത്തും കുന്നുകൂടി ചീഞ്ഞളിയുന്നു. പനിയും ഛർദിയും വയറിളക്കുവമായി നിരവധി പേർ ആശുപത്രികളിൽ ചികിത്സ നേടുമ്പോഴാണ് മാലിന്യം അഴുകി പകർച്ചവ്യാധി ഭീഷ'ണി ഉയർത്തുന്നത്. മഴക്കാല രോഗങ്ങൾ വർധിക്കുമ്പോഴും പലയിടത്തും കുന്നുകൂടികിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നില്ല. ശുചിത്വമില്ലാത്തതാണ് രോഗങ്ങൾ പടരാൻ കാരണമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. എന്നാൽ ശുചിത്വ പ്രവർത്തനങ്ങൾ പലപ്പോഴും പിന്നിലാണ്. ബോധവത്‌കരണ പരിപാടികളും കുറവ്. കൊതുകുകളും മറ്റും പെരുകുന്ന ഇട ങ്ങൾ ശുചീകരിക്കാനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല.
മഴക്കാല രോഗങ്ങളുടെ വ്യാപനം തടയാൻ മാലിന്യ ങ്ങൾ നീക്കം ചെയ്യുക, ഫോ ഗിങ് നടത്തുക എന്നിവയാണ് പ്രധാനമായും ചെയ്യേണ്ടത്. നഗരത്തിലെ പല തോടുകളിലും മാലിന്യം കെട്ടിക്കിടക്കുകയാണ്. മഴക്കാലപൂർവ ശുചീകരണം പലയിടത്തും പാളിയ സ്‌ഥിതിയിലാണ്. ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധ മാക്കിയിട്ടുണ്ടെങ്കിലും പലയിടത്തും ഇതൊന്നുമില്ലാതെയാ ണ് ഹോട്ടലുകളിൽ പണിയെടുക്കുന്നത്. രോഗികളിൽ രോഗലക്ഷണങ്ങൾ കാര്യമായിട്ടില്ലെന്നും പ്രാഥമിക ചികിത്സ കൊണ്ട് ഭേദമാക്കാം എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഡെങ്കിപ്പനിയാണ് കൂടുതൽ പടരുന്നത്. കഴിഞ്ഞ മാസം അഞ്ച് പേരാണ് ഡെങ്കിപ്പനിബാധിച്ച് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. പനിയടക്കമുള്ള മഴക്കാല രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന പാവപ്പെട്ട രോഗികൾക്ക് ആശ്രയമാകേണ്ട സർക്കാർ ആശുപത്രികളിൽ വേണ്ടത്ര ഡോക്ടർമാരില്ലാത്തത് പലയിടത്തും തിരിച്ചടി യാകുകയാണ്. ഡോക്ടറെ കാണാൻ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്ന സ്‌ഥിതിവിശേഷമാണ് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലുള്ളത്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ രോഗികളുടെ നീണ്ട നിരയാണ് പലപ്പോഴും കാണാനാകുക. പനിയുടെ തീവ്രത കൂടുതലുള്ളവരെ മാത്രമേ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുന്നുള്ളൂ.
മറ്റുള്ളവർക്ക് മരുന്നു നൽകി വീട്ടിൽ വിശ്രമിക്കാനുള്ള നിർദേശമാണ് നല്‌കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഓ രോ ദിവസവും അമ്പതോളം പേരാണ് പനിയുമായി ചികിത്സ തേടിയെത്തിയത്. പഞ്ചായത്തുതല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടുന്നവരുടെ എണ്ണം ഏറെയാണ്
മാലിന്യം പരന്നൊഴുകുന്നിടത്ത് പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത ഏറെ യാണ്. ഹോട്ടലുകളിൽ നിന്നും മലിനജലം പൊതുകാന കളിലേക്ക് തള്ളുന്നത് ഒഴിവാക്കുന്നതിനുള്ള നടപടി നഗരസഭ ആരോഗ്യ വകുപ്പ് എടുക്കുന്നതിന്റെ ഭാഗമായി കുറച്ച് ദിവസം മുമ്പ് മാലിന്യം ഒഴുക്കിയ ഹോട്ടലുകൾക്ക് കനത്ത പിഴ ഈടാക്കിയിരുന്നു.
തോടുകളിലെ സ്ലാബുകൾ നീക്കിയപ്പോഴാണ് ഹോട്ടലുകളിലെ മലിനജലം പൊതൂകാനയിലേക്കാണ് തുറന്നുവിട്ടിരിക്കുന്നതെന്ന് ബോധ്യപ്പെട്ടത്. നഗരത്തിലെ പലതോടുകളിലും മാലിന്യം കൂന്നുകൂടി കിടക്കുകയാണ്. പ ഞ്ചായത്തുകളിലൂടെ ഒഴുകുന്ന തോടുകളിലും ഇതുതന്നെയാണ് സ്ഥിതി. പുല്ലൂർതൊമ്മാന ചെങ്ങാറ്റുമുറി റോഡിനു സമീപമുള്ള പാടശേഖരത്തിനു സമീപം മാലിന്യം കുന്നുകൂടി
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക