Thursday, 10 July 2025

റസ്‌റ്റോറന്റിൽ മോഷണം; കടന്നുകളഞ്ഞ അസം സ്വദേശികൾക്കായി തെരച്ചിൽ

SHARE



 
വാഴക്കുളം: റസ്‌റ്റോറൻ്റിൽ നിന്ന് സഹതൊഴിലാളികളുടെ പണവും ഫോണും തട്ടി കടന്നുകളഞ്ഞ അസം സ്വദേശികൾക്കായി തെരച്ചിൽ. അസം മാരിഗാവ് സ്വദേശികളായ അബ്‌ദുൽ സത്താർ അലി, അസറുൽ ഇസ്ലാം, ഷാനു ഇസ്ലാം എന്നിവരെയാണ് വാഴക്കുളം പോലീസ് തെരയുന്നത്.



മൂവാറ്റുപുഴ- തൊടുപുഴ സംസ്‌ഥാന പാതയിൽ വാഴക്കുളം ടൗണിന് സമീപം സ്ഥിതി ചെയ്യുന്ന ബെൽ പെപ്പർ എന്ന റെസ്റ്റോറന്റിലെ ജീവനക്കാരായിരുന്നു മൂന്നുപേരും. ഇക്കഴിഞ്ഞ ശനിയാഴ്ച്‌ച രാവിലെയാണ് ഇവരെ കാണാനില്ല എന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് സഹ തൊഴിലാളികളായ ഒരു അസം സ്വദേശിയുടെയും രണ്ട് യു.പി സ്വദേശികളുടെയും ബാഗുകളിൽ സൂക്ഷിച്ചിരുന്ന   44000 രൂപയും 23,000 രൂപയും വിലവരുന്ന മൊബൈൽ ഫോണും കാണാതായതായി കണ്ടത്തിയത്. റസ്റ്റോറൻ്റ് ഉടമ പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ വൈകിയതായി പറയുന്നു.

പരാതി നൽകി അൽപസമയത്തിനുള്ളിൽ മോഷണം നടത്തിയതായി ആരോ പണം നേരിടുന്നവർ ട്രെയിനിൽ നിന്നുള്ള ചിത്രങ്ങൾ സാമൂഹിക  മാധ്യമത്തിൽ സ്‌റ്റാറ്റസ് ആയി ഇടുകയും ചെയ്‌തിരുന്നു. പിന്നീട് മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു‌. ഉടമയുടെ ഭർത്താവ് റെയിൽവേ പോലീസിൽ വിവരം അറിയിച്ചെങ്കിലും വാഴക്കുളം ‌സ്റ്റേഷനിൽ നിന്ന് അറിയിപ്പ് ലഭിക്കാത്തതിനാൽ അവരും നടപടി എടുത്തില്ല.

പണം നഷ്ടപ്പെട്ട സഹതൊഴിലാളികളെ വിളിച്ചുവരുത്തി മൊഴിയെടുക്കാനും മറ്റുമായി വിലപ്പെട്ട സമയം വാഴക്കുളം പോലീസ് പാഴാക്കിയതായാണ് സൂച നകൾ. യു.പി. സ്വദേശികളിൽ ഒരാൾ സ്വദേശത്ത് വീട് പണിക്കായി കരുതിവെ ച്ച ധനവും മറ്റൊരാൾ മാതാവിൻ്റെ ചികിത്സയ്ക്കായി കരുതിയ പണവുമാണ് മോഷണം പോയത്. നാടുവിട്ടവരുടെ കയ്യിൽ അടുത്തകാലത്ത് ശമ്പളമായി നൽകിയ തുകയും ഉണ്ടായിരുന്നു എന്നാണ് അറിവ്

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user