Friday, 22 August 2025

'ദിവസത്തില്‍ ഒരിക്കലെങ്കിലും മൊബൈല്‍ ഓഫ് ചെയ്യുന്നത് നല്ലതാണെന്ന് അറിയുന്നവര്‍ എത്ര പേരുണ്ട്?'

SHARE
 

കൊച്ചി: ''സൈബര്‍ ലോകത്ത് പോരാട്ടം നിലയ്ക്കുന്നില്ല. എല്ലാം തികഞ്ഞ സൈബര്‍ സുരക്ഷാസംവിധാനം എന്നൊന്നില്ല. സാങ്കേതികവിദ്യയില്‍ അനുദിനം മുന്നേറ്റം നടക്കുന്നതാണിതിനു കാരണം. സാങ്കേതിക മികവു നേടി ജാഗ്രത തുടരുകയാണ് പോംവഴി'' - ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി മുന്‍ കോഡിനേറ്റര്‍ ലെഫ്റ്റനന്റ് ജനറല്‍ എം.യു. നായര്‍ പറയുന്നു.

തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ മാധവന്‍ ഉണ്ണികൃഷ്ണന്‍ നായര്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റ് മുന്‍ അംഗം, ആര്‍മി വാര്‍ കോളേജ് കമന്‍ഡാന്റ്, കരസേന സിഗ്‌നല്‍ കോര്‍ ചീഫ്, മിലിറ്ററി കോളേജ് ഓഫ് ടെലി കമ്മ്യൂണിക്കേഷന്‍ കമന്‍ഡാന്റ് എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

പരമവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, സേനാ മെഡല്‍ ഉള്‍പ്പെടെയുള്ള ബഹുമതികള്‍ക്ക് അര്‍ഹനായി. സൈബര്‍ സുരക്ഷ, സൈന്യം, നിര്‍മിതബുദ്ധി തുടങ്ങിയ മേഖലകളില്‍ വിദഗ്ധനായ നായര്‍ 45 വര്‍ഷം സേനയിലും സൈബര്‍ സെക്യൂരിറ്റിയിലുമായി സേവനമനുഷ്ഠിച്ച ശേഷം ഒരു മാസം മുന്‍പാണ് വിരമിച്ചത്. കൊച്ചിയില്‍ സിഐഒ അസോസിയേഷന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ എം.യു. നായര്‍  സംസാരിച്ചു.

സാമ്പത്തികശക്തിയായി വളരുന്ന ഇന്ത്യയെ തകര്‍ക്കാന്‍ സൈബര്‍ ആക്രമണമാണ് പറ്റിയതെന്ന് ശത്രുക്കള്‍ കരുതുന്നതിനാല്‍ ജാഗ്രത വേണം. ഇന്ന് ലോകത്തെ ഓണ്‍ലൈന്‍ ഇടപാടുകളില്‍ പകുതിയും നടക്കുന്നത് ഇന്ത്യയിലാണ്. ബാങ്കുകളുടെ ശൃംഖലയില്‍ പ്രശ്‌നമുണ്ടായാല്‍ പണമിടപാടുകള്‍ താറുമാറാകും.

ചില വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറുകയോ പണം തട്ടിക്കുകയോ ചെയ്യുന്നതാണ് സൈബര്‍ കുറ്റമെന്നാണ് സമൂഹത്തിലെ പൊതു ധാരണയെന്ന് എം.യു. നായര്‍ പറയുന്നു. ഹൈവേയില്‍ മാത്രമല്ല സൈബര്‍ ഹൈവേയിലും നിയമങ്ങളുണ്ട്. കരുതല്‍ ഇല്ലെങ്കില്‍ അപകടമുണ്ടാകും. മൊബൈല്‍ സൂക്ഷിച്ച് ഉപയോഗിക്കണം. ദിവസത്തില്‍ ഒരിക്കലെങ്കിലും മൊബൈല്‍ ഓഫ് ചെയ്യുന്നത് നല്ലതാണെന്ന് അറിയുന്നവര്‍ എത്ര പേരുണ്ട്? ആന്റി വൈറസ് പാക്കേജ് എത്ര ഫോണിലുണ്ട്? - എം.യു. നായര്‍ ചോദിച്ചു

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.