Monday, 29 September 2025

ചെസ്റ്റ് പീസിന് പകരം വിങ്‌സ് പീസ്, വേണമെങ്കില്‍ കഴിക്കെന്ന് ജീവനക്കാരന്‍; കോട്ടയത്ത് ഹോട്ടലില്‍ കയ്യാങ്കളി

SHARE
 

കോട്ടയം: ഭക്ഷണത്തെച്ചൊല്ലി ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ക്കും കയ്യാങ്കളിക്കും ഇപ്പോള്‍ കുറവില്ല. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ കോട്ടയത്തു നിന്ന് പുറത്തുവരുന്നത്. ചിക്കന്‌റെ ചെസ്റ്റ് പീസ് ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് വിങ്‌സ് പീസ് കിട്ടിയതോടെയാണ് കയ്യാങ്കളിയുണ്ടായത്. ഏറ്റുമാനൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

ഭക്ഷണം കഴിക്കാനെത്തിയ ആളും ഹോട്ടല്‍ ജീവനക്കാരനും തമ്മിലാണ് തര്‍ക്കമുണ്ടായത്. തിരുവഞ്ചൂര്‍ സ്വദേശിയും ഏറ്റുമാനൂരിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ജീവനക്കാരനുമായ നിധിനാണ് ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തിയത്. ഓര്‍ഡര്‍ എടുക്കാന്‍ വന്ന അതിഥി തൊഴിലാളിയോട് ചിക്കന്‍ ഫ്രൈയാണ് ആവശ്യപ്പെട്ടത്. ചിക്കന്‌റെ ചെസ്റ്റ് പീസ് വേണമെന്നും നിധിന്‍ പറഞ്ഞിരുന്നു. എന്നാൽ നിധിന് കിട്ടിയതാകട്ടെ വിങ്‌സ് പീസും.

ഇത് മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്ന് പറഞ്ഞെന്നും സംസാര രീതി ചോദ്യം ചെയ്തതോടെ തന്നെ മര്‍ദിച്ചുവെന്നും നിധിന്‍ പറഞ്ഞു. ആക്രമണത്തില്‍ ഇയാളുടെ നെറ്റിക്ക് പരിക്കുണ്ട്. പിന്നാലെ ജീവനക്കാരന്‍ സ്ഥലം വിട്ടെന്നും നിധിന്‍ പറഞ്ഞു. പരാതി ലഭിച്ചിട്ടില്ലെന്നും കിട്ടുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.