പത്തനംതിട്ട: സ്വകാര്യ കമ്പനിക്ക് പറ്റിയ അബദ്ധത്തിന് പിന്നാലെ അടൂരിലെ യുവാവിന്റെ അക്കൗണ്ടിലെത്തിയത് അരക്കോടിയോളം രൂപ. വെള്ളിയാഴ്ച വൈകീട്ടോടെയാണ് അടൂർ സ്വദേശി അരുൺ നിവാസിൽ അരുൺ നെല്ലിമുകളിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽനിന്നും 53,53,891 രൂപ എത്തിയത്.
കമ്പനി ഉടമ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത തുക അരുണിന്റെ അക്കൗണ്ടിലെത്തുകയായിരുന്നു. പണം എത്തിയെന്ന സന്ദേശം ഫോണില്‍ ലഭിച്ചതോടെ, ഈ കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്ന അരുണ്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടു. പണം അയച്ചതിൽ പിശക് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അരുൺ ആവശ്യപ്പെട്ടതോടെയാണ് കമ്പനി അധികൃതരും ഇക്കാര്യം അറിഞ്ഞത്.
പിന്നാലെ പണം തിരികെ നൽകുന്നതിന് നടപടികളും ആരംഭിച്ചു. തുടർച്ചയായ അവധി ദിവസങ്ങൾ വരുന്നതിനാൽ നടപടിക്രമങ്ങൾ പൂർത്തിയായി ചൊവ്വാഴ്ച പണം കമ്പനിയുടെ അക്കൗണ്ടിൽ തിരികെ എത്തുമെന്ന് അരുൺ ഉറപ്പു നൽകി. നെല്ലിമുകൾ എസ്എൻഡിപി ശാഖ സെക്രട്ടറിയും ചക്കൂർച്ചിറ ക്ഷേത്ര ഭരണസമിതി അംഗവുമാണ് അരുൺ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.