ബോളിവുഡ് താരം സല്‍മാന്‍ ഖാനെ തീവ്രവാദിയായി പാകിസ്ഥാൻ പ്രഖ്യാപിച്ചു. സല്‍മാന്‍ ഖാനെ പാകിസ്ഥാന്‍ സര്‍ക്കാര്‍ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ(1997)നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയതായി വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തീവ്രവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ ഉള്‍പ്പെടുത്തുന്ന പട്ടികയാണിത്. ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ കടുത്ത നിരീക്ഷണം, സഞ്ചാര നിയന്ത്രണങ്ങള്‍, നിയമനടപടി എന്നിവ നേരിടേണ്ടി വരും.
സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ജോയ് ഫോറത്തില്‍ സല്‍മാന്‍ ഖാന്‍ നടത്തിയ പ്രസ്താവനയാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചത്. ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരോടൊപ്പം മിഡില്‍ ഈസ്റ്റില്‍ ഇന്ത്യന്‍ സിനിമയ്ക്ക് വര്‍ധിച്ചുവരുന്ന ജനപ്രീതിയെക്കുറിച്ച് സല്‍മാന്‍ സംസാരിച്ചിരുന്നു.
''ഇപ്പോള്‍ നിങ്ങള്‍ ഒരു ഹിന്ദി സിനിമ ഇവിടെ(സൗദി അറേബ്യയില്‍) റിലീസ് ചെയ്താല്‍ അത് സൂപ്പര്‍ ഹിറ്റാകും. നിങ്ങള്‍ ഒരു തമിഴ്, തെലുങ്ക്, അല്ലെങ്കില്‍ മലയാള സിനിമ നിര്‍മിച്ചാല്‍ അത് നൂറുകണക്കിന് കോടി രൂപയുടെ ബിസിനസ് നേടും. കാരണം, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധിയാളുകള്‍ ഇവിടെയുണ്ട്. ബലൂചിസ്ഥാനില്‍ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരുണ്ട്, പാകിസ്ഥാനില്‍ നിന്നുള്ളവരുണ്ട്. എല്ലാവരും ഇവിടെ ജോലി ചെയ്യുന്നു'', സല്‍മാന്‍ ഖാന്‍ പറഞ്ഞു. ബലൂചിസ്ഥാനെക്കുറിച്ചും പാകിസ്ഥാനെക്കുറിച്ചും സല്‍മാന്‍ ഖാന്‍ പ്രത്യേകം പരാമര്‍ശം നടത്തിയതാണ് ഇസ്ലാമാബാദിലെ ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. അവര്‍ ഇത് പാകിസ്ഥാന്റെ പ്രാദേശിക സമഗ്രതയുടെ ലംഘനമായി കണ്ടു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.