Saturday, 1 November 2025

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ടയിൽ നടക്കും

SHARE


 കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ട് പാരിഷ് ഹാളിൽ വച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു 

 61 മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനം നടപടികൾ പൂർത്തീകരിക്കുന്നത് 


 സംസ്ഥാന പട്ടികവർഗ്ഗ വികസന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഒ ആർ കേളു ഉദ്ഘാടനം ചെയ്യും 

 ജില്ലാ കൗൺസിൽ യോഗവും തിരഞ്ഞെടുപ്പും നടക്കും 

 ജില്ലാ കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജി ജയപാൽ ഉദ്ഘാടനം ചെയ്യും 

 ഹോട്ടൽ അസോസിയേഷൻ ചൂരൽമല ദുരന്തബാധിതർക്ക് വേണ്ടി നിർമ്മിക്കുന്ന ഫുഡ് കോർട്ടിന്റെ ഔദ്യോഗിക പ്രഖ്യാപനവും, ബോച്ചേ ബ്രഹ്മി ടി യുടെ ജില്ലാതല ഉദ്ഘാടനവും അന്നേദിവസം നടക്കും 
 ഫുഡ് കോർട്ടിനായി സ്ഥലംവിട്ടു നൽകുന്ന ശ്രീ ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയായി പങ്കെടുക്കും 
 ഹോട്ടൽ അസോസിയേഷന്റെ പദ്ധതിയായ സുരക്ഷാനിധിയിൽ നിന്നും ജില്ലയിൽ മരണമടഞ്ഞ മൂസാ ഹാജിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്കും സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണ പൊതുവാൾ  കൈമാറും
 കൽപ്പറ്റ എംഎൽഎ ശ്രീ ടി സിദ്ദിഖ് 
 വയനാട് ജില്ലാ പ്രസിഡണ്ട് ജി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സംഷാദ് മരയ്ക്കാർ വൈത്തിരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വിജേഷ് സംഘടനയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ശ്രീ ബിജു ലാൽ സംസ്ഥാന സെക്രട്ടറിമാരായ ശ്രീ സംസ്ഥാനഅനീഷ് ബി നായർ ശ്രീ സജീർ ജോളി തുടങ്ങി മറ്റ് സംസ്ഥാന  നേതാക്കന്മാരും സമ്മേളനത്തിൽ പങ്കെടുക്കും 

 രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും ഉച്ചയ്ക്കുശേഷം രണ്ട് മണിമുതൽ മൂന്ന് മണി വരെ  വയനാട് ടൂറിസം അസോസിയേഷൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എന്നിവയുടെ സംയുക്ത കൺവെൻഷനും നടക്കും 

 ജില്ലയിലെ ഹോട്ടൽ വ്യവസായ മേഖലയിലെ ആളുകളും മറ്റ് ക്ഷണിക്കപ്പെട്ട പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ ജില്ലാ പ്രസിഡണ്ട് അസ്ലം ബാവ ജില്ലാ സെക്രട്ടറി യു സുബൈർ ജില്ലാ ട്രഷറർ അബ്ദുറഹിമാൻ. മുജീബ് ചുണ്ട, ഉമ്മർ പാരഡൈസ് പ്രാണിയത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.