സ്മാര്‍ട്ട്‌ഫോണുകളില്ലാതെ ജീവിതത്തിലെ ഒരു കാര്യങ്ങളും കൃത്യമായി നടക്കില്ലെന്ന് തന്നെ പറയാം. ഒരു മിനിറ്റ് പോലും ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്തവരായി മനുഷ്യന്‍ മാറിയെന്ന് പറയുന്നതിലും തെറ്റില്ല. സ്മാര്‍ട്ട്‌ഫോണ്‍ നന്നായി പ്രവര്‍ത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് അതിന്റെ ബാറ്ററിയാണ്. സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയുടെ ലൈഫ് ആശ്രയിക്കുന്നത് അത് എങ്ങനെ ചാര്‍ജ് ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. മുഴുവനായി ചാര്‍ജ് ചെയ്ത ശേഷം വീണ്ടും അത് പ്ലഗില്‍ തന്നെ കുത്തിയിടുന്നത് തുടരുന്നതടക്കം ഫോണിന്റെ ലൈഫിനെ ബാധിക്കുന്ന ഘടകമാണ്.
സ്ഥിരമായ ഫോണ്‍ ബാറ്ററി നൂറു ശതമാനം വരെ ചാര്‍ജ് ചെയ്യുന്ന ശീലം അവസാനിപ്പിക്കണം. ഫുള്‍ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ വോള്‍ട്ടേജ് കൂട്ടും. ഇതോടെ ഇതിന്റെ അകത്തുള്ള കെമിക്കല്‍ സ്ട്രകച്ചര്‍ ക്ഷയിക്കാന്‍ ആരംഭിക്കും. അതിനാല്‍ 20%ത്തിനും 80 ശതമാനത്തിനുമിടയിലും ബാറ്ററി ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്. ഇത് ബാറ്ററി ലൈഫ് കൂട്ടുന്നതിനൊപ്പം അതിന്റെ കെമിക്കല്‍ സ്ട്രസ് കുറയ്ക്കുകയും ചെയ്യും. ഇതുപോലെ തന്നെ ഫോണിന്റെ ചാര്‍ജ് 0% ശതമാനത്തില്‍ എത്താതെയും നോക്കണം. ഇങ്ങനെ സംവിക്കുന്നത് ചാര്‍ജിങ് കപ്പാസിറ്റി കുറയ്ക്കുകയും ബാറ്ററിയുടെ ലൈഫ് കുറയ്ക്കുകയും ചെയ്യും.
പാതിരാത്രിയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ശേഷം ഉറങ്ങാന്‍ പോകുന്നതും അത്ര നല്ല ശീലമല്ല. ഇതും ബാറ്ററി ഏറെ നേരം മുഴുവന്‍ വോട്ടേജില്‍ തുടരാന്‍ കാരണമാകും. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഫോണ്‍ നൂറു ശതമാനം ചാര്‍ജ് ചെയ്യുക. എല്ലാ ദിവസവും ഇങ്ങനെ ചെയ്യരുത്. ഏറ്റവും മികച്ച രീതി 85 മുതല്‍ 90 ശതമാനം വരെ മാത്രം ഫോണ്‍ ചാർജ് ചെയ്യുക എന്നതാണ്. ഇങ്ങനെ ചാര്‍ജ് ചെയ്യുന്നത് 15 ശതമാനം വരെ ബാറ്ററി ലൈഫ് കൂട്ടും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.