തമിഴ്‌നാട് തിരുത്തനിയില്‍ റീല്‍സ് എടുക്കുന്നതിനിടെ അതിക്രമം. അതിഥി തൊഴിലാളിയെ വെട്ടിപ്പരുക്കേല്‍പിച്ചു. ഗുരുതര പരുക്കേറ്റ മഹാരാഷ്ട്ര കോലാപ്പൂര്‍ സ്വദേശി സുരാജിനാണ് വെട്ടേറ്റത്. കഞ്ചാവ് ലഹരിയിലാണ് അതിക്രമമെന്ന് പൊലിസ് അറിയിച്ചു
സമാനതകളില്ലാത്ത ക്രൂരതയാണ് സുരാജിന് ഏല്‍ക്കേണ്ടിവന്നത്. തിരുത്തനിയിലേയ്ക്കുള്ള ലോക്കല്‍ ട്രയിനില്‍ നാല് യുവാക്കള്‍ ആയുധങ്ങളുമായി റീല്‍സ് എടുക്കുന്നു. അതിനിടെ, സുരാജിനെ ആക്രിമിയ്ക്കുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് എതിര്‍ത്തതോടെ, യുവാക്കള്‍ക്ക് പകയായി.
ട്രെയിന്‍ തിരുത്തനിയില്‍ എത്തിയപ്പോള്‍, റെയില്‍വെ സ്റ്റേഷന് പുറത്തേയ്ക്ക് സുരാജിനെ യുവാക്കള്‍ ഭീഷണിപ്പെടുത്തി കൊണ്ടുപോയി. അതിനു ശേഷമായിരുന്നു അക്രമം. രണ്ടു പേര്‍ ചേര്‍ന്ന് സുരാജിന്റെ ദേഹമാസകലം വെട്ടിപ്പരുക്കേല്‍പിച്ചു. ഒരാള്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. ചോരയില്‍ കുളിച്ചു കിടക്കുന്ന സുരാജിനെ അതുവഴിയെത്തിയ യാത്രക്കാരാണ് കണ്ടത്. തുടര്‍ന്ന് പൊലിസില്‍ വിവരം അറിയിച്ചു. സുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പൊലിസ് നടത്തിയ അന്വേഷണത്തില്‍ യുവാക്കളെ തിരിച്ചറിഞ്ഞു.
ട്രെയിനില്‍ നിന്നെടുത്ത റീല്‍സ്, യുവാക്കള്‍ അപ്പോഴേയ്ക്കും സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച പൊലിസ്, പിന്നീട് യുവാക്കളെ അറസ്റ്റു ചെയ്തു. യുവാക്കളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആക്രമിയ്ക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.