ദില്ലി: കേന്ദ്ര ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക വിദഗ്‌ദരെ കണ്ട് ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചു. നാളെ (ഡിസംബർ 30) ദില്ലിയിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. സാമ്പത്തിക വിദഗ്‌ധർക്ക് പുറമെ വിവിധ സെക്‌ടറുകളിൽ നിന്നുള്ള വിദഗ്‌ധരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി നടക്കുന്ന യോഗത്തിൽ ഇന്ത്യക്ക് ഗുണകരമാകുന്ന നിർദേശങ്ങൾ തേടാൻ ലക്ഷ്യമിട്ടാണ് യോഗം എന്നാണ് വിവരം.അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക. ആഗോള തലത്തിൽ പല പ്രതിസന്ധികളും നിലനിൽക്കെ, ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കയറ്റുമതി കൂട്ടുക, വിദേശ നിക്ഷേപം ആകർഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കേന്ദ്രസർക്കാരിന് മുന്നിലുള്ളത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി വിളിക്കുന്ന യോഗത്തിന് പ്രസക്തിയേറുന്നത്.
സാമ്പത്തിക വിദഗ്‌ധർക്ക് പുറമെ, നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻ ബെറി, നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യം തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും. ധനക്കമ്മി കുറയ്ക്കാനും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനുമുള്ള നിർദേശങ്ങളും യോഗത്തിൽ തേടും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.