ജനുവരി 2ന് മഹാരാഷ്ട്രയിലെ ബ്രഹ്മപുരി വന ഡിവിഷനിലാണ് 2025ൽ ആദ്യമായി ഒരു കടുവ ചത്ത സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ഒരു മുതിർന്ന ആൺ കടുവയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസത്തിന് ശേഷം മധ്യപ്രദേശിലെ പെഞ്ച് ടൈഗർ റിസർവിൽ ഒരു മുതിർന്ന പെൺ കടുവയും ചത്തു. ഡിസംബർ 28ന് മധ്യപ്രദേശിലെ നോർത്ത് സാഗറിൽ ഒരു മുതിർന്ന ആൺ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവമാണ് അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. സാധാരണയായി 20 മാസത്തോളം കടുവക്കുട്ടികൾ അമ്മമാരോടൊപ്പം താമസിക്കും. അതിനുശേഷം അവ പുതിയ പ്രദേശങ്ങൾ തേടി പോകാൻ തുടങ്ങും. ഈ ഘട്ടം പലപ്പോഴും അവയെ മറ്റ് പ്രദേശങ്ങളിലെ മുതിർന്ന കടുവകളുമായി നേരിട്ടുള്ള സംഘട്ടനത്തിലേക്ക് നയിക്കാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
2023ലെ അന്താരാഷ്ട്ര കടുവ ദിനത്തിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിലെ കടുവകളുടെ എണ്ണം 2018ൽ 2,967ൽ നിന്ന് 2022ൽ 3,682 ആയി വർദ്ധിച്ചിരുന്നു. ഏകദേശം 6 ശതമാനം വാർഷിക വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. ലോകമെമ്പാടുമുള്ള മൊത്തം കടുവകളുടെ 75 ശതമാനത്തോളം ഇന്ത്യ സംരക്ഷിക്കുന്നുണ്ടെന്നാണ് ഈ കണക്കുൾ വെളിപ്പെടുത്തുന്നത്. അതിനാൽ, കടുവകളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച്, ശരിയായ ആവാസ വ്യവസ്ഥകളുടെ ആവശ്യകത, മനുഷ്യരും കടുവകളും തമ്മിലുള്ള സംഘർഷം കുറയ്ക്കൽ, പാരിസ്ഥിതിക ഇടനാഴികൾ സ്ഥാപിക്കൽ എന്നിവ കൂടുതൽ അനിവാര്യമായിക്കൊണ്ടിരിക്കുകയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.png)




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.