വിപണിയില്‍ വിനിമയം ചെയ്യുന്ന ബാങ്ക് നോട്ടുകളുടെ ആധികാരികത ഉറപ്പുവരുത്താന്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവയുടെ സുരക്ഷാ ഫീച്ചറുകള്‍ കൃത്യമായി പരിശോധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ബാങ്ക് നോട്ട് വെളിച്ചത്തിന് നേരെ പിടിച്ചു നോക്കുമ്പോള്‍ വാട്ടര്‍മാര്‍ക്ക് ആയി നല്‍കിയിരിക്കുന്ന ഫാല്‍ക്കണ്‍ പക്ഷിയുടെ തല വ്യക്തമായി കാണാന്‍ സാധിക്കും എന്നതാണ് നോട്ടുകള്‍ പരിശോധിക്കാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്ന്. കൂടാതെ നോട്ട് പതുക്കെ ചരിക്കുമ്പോള്‍ അതിലെ സുരക്ഷാ ചിഹ്നങ്ങളുടെ നിറത്തിലും രൂപത്തിലും തരംഗ രൂപത്തിലുള്ള മാറ്റങ്ങള്‍ വരുന്നത് ശ്രദ്ധിക്കണം.
നോട്ടിലെ സെക്യൂരിറ്റി ത്രെഡ നൂലില്‍ പ്രകാശം തട്ടുമ്പോള്‍ നിറം മാറുന്നതും അതിനുള്ളിലെ രഹസ്യ എഴുത്തുകള്‍ തെളിയുന്നതും കള്ളനോട്ടുകള്‍ തിരിച്ചറിയാന്‍ സഹായിക്കും. കാഴ്ച പരിമിതിയുള്ളവര്‍ക്ക് നോട്ടുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന തരത്തിലുള്ള പ്രത്യേക പ്രിന്റിംഗ് രീതിയും നോട്ടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.