മിക്കവാറും ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പമായിരിക്കും ന്യൂ ഇയർ ആഘോഷിച്ചിട്ടുണ്ടാകുക. എന്നാൽ, ഡെലിവറി ഡ്രൈവർമാരടക്കമുള്ള ചില തൊഴിലാളികൾ ആ സമയത്തും തങ്ങളുടെ ജോലിയിൽ വ്യാപൃതരായിരുന്നിരിക്കും. ഒരു കസ്റ്റമർ ഇതറിഞ്ഞുകൊണ്ട് തന്നെ തന്റെ ഓർഡറെത്തിക്കാൻ വന്ന ഡ്രൈവറിന് ഒരു നല്ല തുക ടിപ്പ് നൽകി ആ യുവാവിനെ സന്തോഷിപ്പിച്ചു. ഈ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടിക്കൊണ്ടിരിക്കുന്നത്. ഈറ്റ് ക്ലബ്ബ് (EatClub ) ഡെലിവറി ഡ്രൈവറായ ബിട്ടുവിന് ഒരാൾ ടിപ്പായി നൽകിയത് 501 രൂപയാണ്. ആ അനുഭവത്തെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്.
പോസ്റ്റിൽ പറയുന്നത്, ഓർഡർ ഡെലിവറി വൈകിയേക്കാമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് രാത്രി 8:30 ഓടെ ഭക്ഷണം ഓർഡർ ചെയ്തത് എന്നാണ്. 90 മിനിറ്റ് കഴിഞ്ഞാണ് ഭക്ഷണം എത്തിക്കാൻ ബിട്ടു എന്ന ഡെലിവറി ഡ്രൈവർ എത്തിയത്. അയാൾക്ക് ബാക്കി 30 ഓർഡറുകൾ കൂടി എത്തിക്കാനുള്ളതിന്റെ പരിഭ്രമവുമുണ്ടായിരുന്നു. 'മിക്കയാളുകളും അവധിയെടുത്ത് ആഘോഷിക്കുമ്പോൾ വർഷത്തിലെ അവസാനത്തെ ദിവസം പോലും, ഈ ചെറുപ്പക്കാരൻ ഒരു പുഞ്ചിരിയോടെ ഭക്ഷണം എത്തിക്കുകയാണ്. എല്ലാവർക്കും നല്ല ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ്' എന്നാണ് എക്‌സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.