Saturday, 17 January 2026

സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍ വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

SHARE

 


പത്തനംതിട്ട പമ്പാ ആശുപത്രി അധികൃതർക്കെതിരെ ചികിത്സ പിഴവ് ആരോപണവുമായി ശബരിമല തീർത്ഥാടക. സർജിക്കൽ ബ്ലേഡ് അകത്ത് വച്ച് കാലിലെ മുറിവ് വച്ചുകെട്ടിയെന്നാണ് പരാതി. നെടുമ്പാശേരി സ്വദേശി പ്രീതയാണ് ഡിഎംഒ യ്ക്ക് പരാതി നൽകിയത്.

തിരുവാഭരണ ഘോഷയാത്രക്കൊപ്പം നടന്നാണ് പ്രീത പമ്പയിലെത്തിയത്. കാലിന്റെ അടിഭാഗത്ത് ചില മുറിവുകൾ കണ്ടതോടെ പമ്പ ആശുപത്രിയിൽ പ്രവേശിച്ചു. മുറി കെട്ടിവെക്കാൻ എത്തിയ നഴ്സിംഗ് അസിസ്റ്റന്റ് പക്ഷേ കയ്യിലിരുന്ന സർജിക്കൽ ബ്ലേഡ് കൂടി മുറിവിന് ഒപ്പം വെച്ച് കിട്ടി. തിരികെ വീട്ടിലെത്തി അസ്വസ്ഥത അനുഭവപ്പെട്ടതോടെ പരിശോധിച്ചപ്പോഴാണ് ബ്ലേഡ് കണ്ടെത്തിയത്.

നിരുത്തരവാദിത്തപരമായ ഇടപെടലാണ് തുടക്കം മുതൽ ആശുപത്രിയിൽ നിന്ന് നേരിട്ടതെന്ന് പ്രീത പറഞ്ഞു. പമ്പ ആശുപത്രിയുടെ അനാസ്ഥക്കെതിരെ പ്രീത പത്തനംതിട്ട ഡിഎംഒ യ്ക്ക് പരാതി നൽകി. പരാതിയിന്മേൽ ഡിഎംഒ വിശദമായി അന്വേഷണം നടത്തുമെന്നാണ് വിവരം.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.