Saturday, 31 January 2026

മലിനജല സംസ്കരണത്തിന് കോർപ്പറേഷൻ പൊതുസംവിധാനം ഒരുക്കണം: കെ.എച്ച്.ആർ.എ

SHARE


 
കൊച്ചി: നഗരത്തിലെ വ്യാപാരശാലകളിൽ നിന്നുള്ള മലിനജലം സംസ്‌കരിക്കാൻ കൊച്ചി കോർപ്പറേഷൻ പൊതുസംവിധാനം ഏർപ്പെടുത്തണമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം സിറ്റി മേഖലാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. കോർപ്പറേഷൻ സംവിധാനം ഏർപ്പെടുത്തിയാൽ നഗരത്തിലെ ഹോട്ടലുകൾ സഹകരിക്കുമെന്നും പൊതുയോഗം അറിയിച്ചു

കെ.എച്ച്.ആർ.എ ഭവനിൽ മേഖലാ പ്രസിഡന്റ് അസീസ് മൂസയുടെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗം ജില്ലാ പ്രസിഡന്റ് വി.ടി. ഹരിഹരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ടി. റഹിം, മേഖലാ സെക്രട്ടറി ബൈജു പി. ഡേവിസ്, വർക്കിംഗ് പ്രസിഡന്റ് ബെന്നി നാനാട്ട് എന്നിവർ സംസാരിച്ചു

ജില്ലാ ട്രഷറർ അബ്ദുൾ സമദ് വരണാധികാരിയായി നടന്ന വോട്ടെടുപ്പിൽ മേഖലാ പ്രസിഡന്റായി ബൈജു പി. ഡേവിസിനെയും സെക്രട്ടറിയായി ടി.വി. ഫൈസലിനെയും ട്രഷററായി റെയിസിനെയും തിരഞ്ഞെടുത്തു.പി.എ. ബാബു, ടി. കെ. ഷംസുദീൻ (രക്ഷാധികാരി), ബെന്നി നാനാട്ട് (വർക്കിംഗ് പ്രസിഡന്റ്), അരുൺ എസ്. റെഡ്ഡി (വൈസ് പ്രസിഡന്റ്), നവാസ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.