Friday, 2 January 2026

കാറിന്‍റെ സീറ്റ് കവറിനുള്ളിൽ ഭദ്രം; പക്ഷേ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയപ്പോൾ യുവാക്കൾ പരുങ്ങി; പരിശോധനയിൽ കണ്ടത് എംഡിഎംഎ, പിടിയിലായി

SHARE


 
കല്‍പ്പറ്റ: പൊലീസ് സ്‌റ്റേഷന് മുന്നിലൂടെ പോയ കാറില്‍ നിന്നും എം ഡി എം എ പിടികൂടി. സംഭവത്തില്‍ കണ്ണൂര്‍, കോഴിക്കോട് സ്വദേശികളെ കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ഏച്ചൂര്‍ മുണ്ടേരി റാസ് വില്ല വീട്ടില്‍ മുഹമ്മദ് റാസിഖ് (24), കോഴിക്കോട് തിരുവള്ളൂര്‍ മച്ചിലോട്ട് വീട്ടില്‍ മുഹമ്മദ് സഫ്‌വ്വാന്‍ (23) എന്നിവരെയാണ് ജില്ല ലഹരിവിരുദ്ധ സ്‌കോഡും കമ്പളക്കാട് പൊലീസും ചേര്‍ന്ന് പിടികൂടിയത്. പുതുവര്‍ഷദിനത്തിന്റെ തലേന്ന് വൈകീട്ടോടെ കമ്പളക്കാട് പൊലീസ് സ്‌റ്റേഷന് മുന്നില്‍ നടത്തിയ പ്രത്യേക പരിശോധനക്കിടെ എത്തിയ കാര്‍ പരിശോധിച്ചപ്പോഴാണ് മാരക മയക്കുമരുന്ന് ലഭിച്ചത്. പരിശോധനക്കിടെ യുവാക്കളുടെ പരുങ്ങലില്‍ സംശയം തോന്നിയ പൊലീസ്, വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു. കാറിന്റെ പാസഞ്ചര്‍ സീറ്റ് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 8.5 ഗ്രാം എം ഡി എം എയാണ് കണ്ടെടുത്തത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.