Saturday, 3 January 2026

മുഖ്യമന്ത്രി താക്കോൽ ഏറ്റുവാങ്ങുന്ന ചടങ്ങിൽ ഉണ്ണികൃഷ്ണൻ പോറ്റി വന്നു, അടുത്ത് കൂടി നടന്ന് പോയി, അതുപോലെയല്ല സോണിയ ഗാന്ധിയുടെ കൈയ്യിൽ ചരട് കെട്ടുന്നത്; വി ശിവൻകുട്ടി

SHARE


 
ശബരിമല സ്വർണക്കൊള്ളയിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. സോണിയ ഗാന്ധിയുടെ വസതിയിൽ എങ്ങനെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് പ്രവേശനം ലഭിച്ചത്. സോണിയ ഗാന്ധിയ്ക്കും, അടൂർ പ്രകാശിനും ഉണ്ണിക്കൃഷ്ണൻ പോറ്റി യുമായുള്ള ബന്ധം ഞെട്ടിക്കുന്നത്.

അന്വേഷണം സോണിയ ഗാന്ധിയിലേക്ക് നിങ്ങുന്നത് പ്രധാനം.ഗൂഡാലോചന പുറത്ത് വരണം. പദവി നോക്കാതെ സോണിയ ഗാന്ധിയെ അന്വേഷണ പരിധിയിൽ കൊണ്ട് വരണം.സോണിയ ഗാന്ധിയുടെ മൊഴി നിർണായകമാണ്.

മുഖ്യമന്ത്രി ഒരു ചടങ്ങിൽ പങ്കെടുത്ത് ഒരു താക്കോൽ ഏറ്റുവാങ്ങുന്നതായിരുന്നു പരിപടി. ആ ചടങ്ങിലാണ് ഉണ്ണികൃഷ്ണൻ പോറ്റി വന്നത്. മുഖ്യമന്ത്രിയുടെ അടുത്ത് കൂടി നടന്ന് പോയത് പോലെയാണോ സോണിയ ഗാന്ധിയുടെ കൈയ്യിൽ ചരട് കെട്ടുന്നത്. അതും ഒറ്റയ്ക്ക് അല്ല പോയത്. രണ്ട് തവണ പോയെന്നും മന്ത്രി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ അനുഭവം എന്താണെന്ന് അറിയില്ല. അദ്ദേഹത്തോട് ചോദിച്ചിട്ട് പറയാം. പരാമർശങ്ങൾ ജനാധിപത്യപരവും മതേതര പൂർവവുമായിരിക്കണം. സ്കൂൾ ആർക്കും അനുവദിച്ചിട്ടില്ല. എയ്ഡഡ് മേഖലയിൽ സ്കൂൾ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല.

NSS ഉം, SNDP യും പ്രത്യേക അപേക്ഷ നൽകിയിട്ടില്ല. അപേക്ഷ നൽകിയാലും പരിശോധിച്ചിട്ടേ അനുവദിക്കു. തുടങ്ങിയാലും സർക്കാർ മേഖലയിൽ തുടങ്ങണമെന്നാണ് സർക്കാർ നിലപാട്. സ്കൂൾ അനുവദിക്കാത്തതിൽ മതപരമായ കാരണം ഒന്നും ഇല്ല.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.