Monday, 5 January 2026

ആറന്മുള വള്ള സദ്യ വിവാദം: പ്രായശ്ചിത്ത കർമത്തിന് ദേവസ്വം ബോർഡ് അനുമതി

SHARE



ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യയിൽ ഭഗവാന് നിവേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയ സംഭവത്തിൽ, പ്രായശ്ചിത്തം ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകി. തന്ത്രിയുടെ സമയം നിശ്ചയിച്ച് പ്രായശ്ചിത്ത കർമ്മങ്ങൾ നടത്തുമെന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.

ക്ഷേത്ര ഉപദേശക സമിതിയും പള്ളിയോട സേവാ സംഘവും നാട്ടുകാരും ചേർന്ന് ക്ഷേത്രത്തിന് വലം വെച്ച് ശ്രീ കോവിലിനു മുമ്പിൽ പിടിപ്പണം സമർപ്പിക്കണം. ഒരു പറ അരിയുടെ നിവേദ്യം സമർപ്പിച്ച ശേഷം ഭക്തർക്ക് പത്തു പറ അരിയുടെ സദ്യ നൽകണമെന്നാണ് പ്രായശ്ചിത്ത വിധിയിലുള്ളത്. വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘം ആണ് വീഴ്ചവരുത്തിയത്.

സെപ്റ്റംബർ 14ന് ആയിരുന്നു ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ. മന്ത്രി വി.എൻ.വാസവനായിരുന്നു വള്ളസദ്യയുടെ ഉദ്ഘാടകൻ. ഉച്ചപൂജയ്ക്ക് ഭഗവാനു നേദിക്കുന്നതിന് മുൻപ് ആനക്കൊട്ടിലിലെ പ്രത്യേക സ്ഥലത്ത് മന്ത്രി വിളക്കു കൊളുത്തുകയും തുടർന്ന് അവിടെ ഭഗവാനു സദ്യ വിളമ്പുകയും ചെയ്തു. മന്ത്രി പി പ്രസാദിനും വി എന്‍ വാസവനുമാണ് ദേവന് നേദിക്കുന്നതിന് മുന്‍പ് വള്ളസദ്യ നല്‍കിയത്. ആചാര ലംഘനം നടന്നെന്ന് കാട്ടി തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നൽകിയിരുന്നു. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.