തിരുവനന്തപുരം പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങി രോഗികൾ ദുരിതത്തിൽ. മാസങ്ങളായി കീ ഹോൾ സർജറി നടക്കുന്നില്ല. ലാപ്രോസ്കോപ്പി മെഷീൻ തകരാറിലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഇഎസ്ഐ പരിരക്ഷയുള്ള രോഗികൾ ആശ്രയിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ആധുരാലയമാണ് പേരൂർക്കട ഇഎസ്ഐ ഹോസ്പിറ്റൽ. മാസങ്ങളോളമായി ഇവിടെ കീഹോൾ ശസ്ത്രക്രിയ മുടങ്ങിയിട്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പോലും ശാസ്ത്രക്രിയ നടക്കുന്നില്ല.
ലാപ്രോസ്കോപ്പി മെഷീൻ തകരാറിൽ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തകരാർ പരിഹരിക്കാൻ നാല്പതിനായിരം രൂപ വേണം. പണം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ട് ദിവസം കുറച്ചായി. പ്രശ്നം പരിഹരിച്ചാൽ സർജറി തുടങ്ങാം. എന്നാൽ ആരോഗ്യവകുപ്പിൽ നിന്ന് തുടർനടപടി ഇല്ലെന്നാണ് ഡോക്ടർമാരും പറയുന്നത്. മറ്റു സർജറികൾക്ക് സ്വകാര്യ ആശുപത്രികൾ അടക്കം റഫർ ചെയ്യുമെങ്കിലും ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്ക് അത്തരം നടപടി പാടില്ല എന്നാണ് നിയമം. അതിനാൽ രോഗികൾ ആശങ്കയിലാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.